He mili mala

ഹേ മിഴി മഴ
Year
Language

ഹേയ് മിഴിമഴ തോര്‍ന്നുവോ
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ
ഇതള്‍വാടുമീ കവിളോടു ചേര്‍ന്നു നീ പറയൂ...
മിഴിമഴ തോര്‍ന്നുവോ...
ആരോ അകലേ നിന്‍ വിളികേള്‍ക്കും
അതിലോല മര്‍മ്മരം
ഹേയ് മിഴിമഴ തോര്‍ന്നുവോ...
ഹേയ് കനല്‍ വെയില്‍ ചാഞ്ഞുവോ....
മറന്നുവോ ഈ മകരസന്ധ്യ
നെയ്തെടുത്തൊരോര്‍മ്മകള്‍

നീ നിറവല്ലയോ..
മുറിവേറ്റൊരെന്‍ നെറുകിലുമ്മവെച്ചു പാടുമോ
നീ കിളിയല്ലയോ...
ചിറകറ്റൊരെന്‍ കഥപറഞ്ഞു നൊന്തുനീറുമോ

നീ തളിരല്ലയോ....
തളരുമ്പൊഴെന്‍ തനുവിലൂടെയൊന്നുലാവുമോ
നീ പുഴയല്ലയോ...
ഒഴുകുമ്പൊഴീ കുയിലുപാടും കൂടുതേടുമോ.....

hey miḻimaḻa tornnuvo
hey kanal vĕyil sāññuvo
idaḽvāḍumī kaviḽoḍu sernnu nī paṟayū...
miḻimaḻa tornnuvo...
āro agale nin viḽigeḽkkuṁ
adilola marmmaraṁ
hey miḻimaḻa tornnuvo...
hey kanal vĕyil sāññuvo....
maṟannuvo ī magarasandhya
nĕydĕḍuttŏrormmagaḽ

nī niṟavallayo..
muṟiveṭrŏrĕn nĕṟugilummavĕccu pāḍumo
nī kiḽiyallayo...
siṟagaṭrŏrĕn kathabaṟaññu nŏndunīṟumo

nī taḽirallayo....
taḽarumbŏḻĕn danuvilūḍĕyŏnnulāvumo
nī puḻayallayo...
ŏḻugumbŏḻī kuyilubāḍuṁ kūḍudeḍumo.....