ഹരിവംശാഷ്ടമി വിളക്കൊളിയിൽ
ഹരിനാമകീർത്തന കുളിർമഴയിൽ
ഗുരുവായൂരമ്പല ശ്രീകോവിലിൽ
മുരളികയൂതുന്ന ഭഗവാനെ നിന്റെ
തിരുമിഴിയടിയനു കണികാണണം നിത്യം
തിരുമൊഴിയടിയനു തുണയാകണം
(ഹരിവംശാഷ്ടമി....)
വില്വമംഗലവും പൂന്താനവും പണ്ടു
വിളിച്ചപ്പോൾ നീ വിളികേട്ടു പിന്നെ
ഹൃദയമാം കുമ്പിളിലെ സ്നേഹത്തിൻ നൈവേദ്യം
തിരുവൂണമൃതാക്കി മാറ്റൂ കൃഷ്ണാ
അമ്പാടിക്കണ്ണനല്ലേ നീയെന്റെ
അഞ്ജനക്കണ്ണനല്ലേ
(ഹരിവംശാഷ്ടമി.....)
ഭക്തയാം മീരയ്ക്കും കുറൂരമ്മയ്ക്കും നീ
ദിവ്യദർശനസുഖം നൽകി ഇന്നു
ജീവിത കുരുക്ഷേത്രയുദ്ധത്തിൽ മനസ്സാകും
അർജുനനുപദേശം നൽകൂ കൃഷ്ണാ
ഓമനക്കുട്ടനല്ലേ നീയെന്റെ
താമരക്കണ്ണനല്ലേ...
കൃഷ്ണാ....കൃഷ്ണാ.....