Harisreeyennaadyamaay

ഹരിശ്രീയെന്നാദ്യമായ്‌
Year
Language

ഹരിശ്രീയെന്നാദ്യമായ് വിരല്പൂകൊണ്ടെഴുതിച്ച
ഗുരുവിന്റെ പാദപത്മം തൊഴുന്നൂ ഞങ്ങള്‍
കുലപതി ഗണപതി ഭഗവാനെ തൊഴുന്നൂ
കളവാണി ശ്രീവാണി ദേവിയെ തൊഴുന്നൂ
അഴകോടെ ആറുമുഖ സ്വാമിയെത്തൊഴുന്നൂ
പമ്പയാറിന്നപ്പുറത്തെ പവിഴമലകള്‍ക്കപ്പുറത്തെ
പൊന്നമ്പലമേടിലെ തിരുമുടി തൊഴുന്നൂ
മായയാകും കടല്‍ നീന്തി മല ചവുട്ടി വന്നൂ ഞങ്ങള്‍
മാളികപ്പുറം വാഴും അമ്മയെ തൊഴുന്നൂ
കണ്ണുനീരില്‍ നനഞ്ഞൊരീ കര്‍പൂരത്തിരി കൊളുത്തി
കൈയിലുള്ള പൊള്ളയായൊരുടുക്കും കൊട്ടി
പഞ്ചഭൂതച്ചുമടും താങ്ങി പതിനെട്ടാം പടി താണ്ടി
പത്മരാഗപ്രഭാമണ്ഡലനടയിലെത്തി
ശ്രീശബരിമലയിലെ ശ്രീകോവിലിനുള്ളിലെ
ശിവവിഷ്ണുചൈതന്യസാരത്തെ തൊഴുന്നൂ

hariśrīyĕnnādyamāy viralbūgŏṇḍĕḻudicca
guruvinṟĕ pādabatmaṁ tŏḻunnū ñaṅṅaḽ
kulabadi gaṇabadi bhagavānĕ tŏḻunnū
kaḽavāṇi śrīvāṇi deviyĕ tŏḻunnū
aḻagoḍĕ āṟumukha svāmiyĕttŏḻunnū
pambayāṟinnappuṟattĕ paviḻamalagaḽkkappuṟattĕ
pŏnnambalameḍilĕ tirumuḍi tŏḻunnū
māyayāguṁ kaḍal nīndi mala savuṭṭi vannū ñaṅṅaḽ
māḽigappuṟaṁ vāḻuṁ ammayĕ tŏḻunnū
kaṇṇunīril nanaññŏrī karbūrattiri kŏḽutti
kaiyiluḽḽa pŏḽḽayāyŏruḍukkuṁ kŏṭṭi
pañjabhūdaccumaḍuṁ tāṅṅi padinĕṭṭāṁ paḍi tāṇḍi
patmarāgaprabhāmaṇḍalanaḍayilĕtti
śrīśabarimalayilĕ śrīgovilinuḽḽilĕ
śivaviṣṇusaidanyasārattĕ tŏḻunnū