Harikrsna krsna

ഹരികൃഷ്ണ കൃഷ്ണ
Year
Language

ഹരികൃഷ്ണാ കൃഷ്ണാ ഹരികൃഷ്ണാ കൃഷ്ണാ
ഗുരുവായൂർ വാസാ ഭുവനേശാ
ചരണ പങ്കജയുഗളം ഞങ്ങൾക്ക്
ശരണമെന്നെന്നും മുകിൽ വർണ്ണാ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ( ഹരികൃഷ്ണാ...)

നീലപ്പീലികൾ നിരനിരയായ് കുത്തി
നിറുകയിൽ കൊണ്ടച്ചുരുൾ കെട്ടി
മണിവേണുവൂതും കമനീയാംഗമീ
മനതാരിൻ കണ്ണിൽ തെളിയേണം
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ( ഹരികൃഷ്ണാ...)

ദുരിതരാശിയും മരണഭീതിയും
നരകദാവാഗ്നി എരിയിക്കെ
കെടുത്തും വർഷവും ധനവും മിത്രവും
അടുത്ത ബന്ധുവുമവിടുന്നേ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ( ഹരികൃഷ്ണാ...)

harikṛṣṇā kṛṣṇā harikṛṣṇā kṛṣṇā
guruvāyūr vāsā bhuvaneśā
saraṇa paṅgajayugaḽaṁ ñaṅṅaḽkk
śaraṇamĕnnĕnnuṁ mugil varṇṇā
kṛṣṇā kṛṣṇā kṛṣṇā kṛṣṇā ( harikṛṣṇā...)

nīlappīligaḽ niranirayāy kutti
niṟugayil kŏṇḍaccuruḽ kĕṭṭi
maṇiveṇuvūduṁ kamanīyāṁgamī
manadārin kaṇṇil tĕḽiyeṇaṁ
kṛṣṇā kṛṣṇā kṛṣṇā kṛṣṇā ( harikṛṣṇā...)

duridarāśiyuṁ maraṇabhīdiyuṁ
naragadāvāgni ĕriyikkĕ
kĕḍuttuṁ varṣavuṁ dhanavuṁ mitravuṁ
aḍutta bandhuvumaviḍunne
kṛṣṇā kṛṣṇā kṛṣṇā kṛṣṇā ( harikṛṣṇā...)