ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ
അറിയാതെ ഇവൾ ചെയ്യും അപരാധമെല്ലാം
അലിവോടെ കനിവോടെ മാപ്പേകുക പരനേ
ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ
(ഹരശങ്കര......)
തിരുമിഴിയും കടമിഴിയും കഥപറയും നേരം
കരളാകെ കനവുകളാൽ കണിവെയ്ക്കും നേരം
(തിരുമിഴിയും......)
തുടികൊട്ടും അനുരാഗ കടമിഴിമഴയേകും
ഈ കുളിരലയിൽ നിന്നും നീ കരകേറ്റുക ശിവനേ
(ഹരശങ്കര.....)
തിരുവൈക്കത്തപ്പനൊരു തിരുമധുരം നേദിക്കാം
ശിവരാത്രി മാഹാത്മ്യം ഉരുവിട്ടു പാടീടാം
(തിരുവൈക്കത്തപ്പനൊരു.....)
എരിയുന്ന പഞ്ചാഗ്നിയിൽ നിന്നു തപം ചെയ്യാൻ
മലർശരവും മധുമഴയും ഒരുക്കാം ഞാൻ ശിവനേ
ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ശിവപാദമൊടണയാനൊരു വഴികാട്ടുക മനമേ
(ഹരശങ്കര....)
haraśaṅgara śivaśaṅgara duridaṁ kaḽa śivane
śivabādamŏḍaṇayānŏru vaḻigāṭṭuga maname
aṟiyādĕ ivaḽ sĕyyuṁ abarādhamĕllāṁ
alivoḍĕ kanivoḍĕ māppeguga parane
haraśaṅgara śivaśaṅgara duridaṁ kaḽa śivane
śivabādamŏḍaṇayānŏru vaḻigāṭṭuga maname
(haraśaṅgara......)
tirumiḻiyuṁ kaḍamiḻiyuṁ kathabaṟayuṁ neraṁ
karaḽāgĕ kanavugaḽāl kaṇivĕykkuṁ neraṁ
(tirumiḻiyuṁ......)
tuḍigŏṭṭuṁ anurāga kaḍamiḻimaḻayeguṁ
ī kuḽiralayil ninnuṁ nī karageṭruga śivane
(haraśaṅgara.....)
tiruvaikkattappanŏru tirumadhuraṁ nedikkāṁ
śivarātri māhātmyaṁ uruviṭṭu pāḍīḍāṁ
(tiruvaikkattappanŏru.....)
ĕriyunna pañjāgniyil ninnu tabaṁ sĕyyān
malarśaravuṁ madhumaḻayuṁ ŏrukkāṁ ñān śivane
haraśaṅgara śivaśaṅgara duridaṁ kaḽa śivane
śivabādamŏḍaṇayānŏru vaḻigāṭṭuga maname
(haraśaṅgara....)