Halva seenatt

ഹല്‍വ സീനത്ത്‌
Year
Language

അഖ്‌ലൻ വസഖ്‌ലൻ അഖ്‌ലൻ വസഖ്‌ലൻ
വല്ലല്ലിലാ ഹബീബി
മര്‍ഹബാ മര്‍ഹബാ

ഹല്‍വാ സീനത്ത് ഹല്‍വാ തെ -ആ ….. (X4)

കടലുകള്‍ താണ്ടി വന്നു – കാണാ
പ്പൊന്നും തേടി വന്നു (കടലുകള്‍ )
ഞമ്മന്റെ നാട്ടിലെ ഗന്ജാളമാരുടെ
കസേരപ്പോരുകള്‍ – പാടു
കടലുകള്‍ താണ്ടി വന്നു – കാണാ
പ്പൊന്നും തേടി വന്നു

നാട് വിട്ടോടീ വീട് വിട്ടോടീ
വന്നടത്താഹെ കണ്ടടത്താഹെ
പന്തപ്പടയൊരുക്കം – അയ്യോ (നാട് )
കണ്ടു ഭയന്ന് പോയ്‌ സ്കഡ് മിസ്സൈലും
പാട്രിയോട്ടും കൂട്ടിയിടിച്ചു
തലയ്ക്കു മേലും കാലിന്നടിയിലും
തകരും മിസ്സൈലുകള്‍ - അളിയാ
കടലുകള്‍ താണ്ടി വന്നു – കാണാ-
പ്പൊന്നും തേടി വന്നു

അതിമോഹം കൊണ്ടോടി – സ്വര്‍ണ്ണ-
പ്പാടം കണ്ടെത്തി
ആയിരം സ്വപ്നം തിരമാലകളായ്
എണ്ണപ്പാടകളായ് (അതിമോഹം )
ഇരവും പകലും വേലയെടുത്തു
നേടിയതെല്ലാം വെള്ളത്തിലായി
ഇബിലീസിന്റെ പിടിയിലമര്‍ന്നു
തകര്‍ന്നു പോയളിയാ – പാടു
കടലുകള്‍ താണ്ടി വന്നു – കാണാ-
പ്പൊന്നും തേടി വന്നു
വന്ന നാടും പോയീ
സ്വന്ത നാടും പോയീ
സ്വര്‍ഗ്ഗത്തിലല്ല നരകത്തിലല്ലാ
ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ (വന്ന നാടും )
നാട്ടിലോട്ടു ചെന്നാല്‍ തിന്തിക്കിണ തോം തോം
വീട്ടിലോട്ടു ചെന്നാല്‍ തത്തിത്തരികിട തിത്തോം
നാട്ടിലുമല്ല വീട്ടിലുമല്ല
നീണ്ടാ പുര ചായ്പ്പില്‍

ഹല്‍വാ സീനത്ത് ഹല്‍വാ തെ -ആ ….. (X4)

akh‌lan vasakh‌lan akh‌lan vasakh‌lan
vallallilā habībi
marhabā marhabā

halvā sīnatt halvā tĕ -ā ….. (X4)

kaḍalugaḽ tāṇḍi vannu – kāṇā
ppŏnnuṁ teḍi vannu (kaḍalugaḽ )
ñammanṟĕ nāṭṭilĕ ganjāḽamāruḍĕ
kaserapporugaḽ – pāḍu
kaḍalugaḽ tāṇḍi vannu – kāṇā
ppŏnnuṁ teḍi vannu

nāṭ viṭṭoḍī vīṭ viṭṭoḍī
vannaḍattāhĕ kaṇḍaḍattāhĕ
pandappaḍayŏrukkaṁ – ayyo (nāṭ )
kaṇḍu bhayann poy‌ skaḍ missailuṁ
pāṭriyoṭṭuṁ kūṭṭiyiḍiccu
talaykku meluṁ kālinnaḍiyiluṁ
tagaruṁ missailugaḽ - aḽiyā
kaḍalugaḽ tāṇḍi vannu – kāṇā-
ppŏnnuṁ teḍi vannu

adimohaṁ kŏṇḍoḍi – svarṇṇa-
ppāḍaṁ kaṇḍĕtti
āyiraṁ svapnaṁ tiramālagaḽāy
ĕṇṇappāḍagaḽāy (adimohaṁ )
iravuṁ pagaluṁ velayĕḍuttu
neḍiyadĕllāṁ vĕḽḽattilāyi
ibilīsinṟĕ piḍiyilamarnnu
tagarnnu poyaḽiyā – pāḍu
kaḍalugaḽ tāṇḍi vannu – kāṇā-
ppŏnnuṁ teḍi vannu
vanna nāḍuṁ poyī
svanda nāḍuṁ poyī
svarggattilalla naragattilallā
triśaṅgusvarggattil (vanna nāḍuṁ )
nāṭṭiloṭṭu sĕnnāl tindikkiṇa toṁ toṁ
vīṭṭiloṭṭu sĕnnāl tattittarigiḍa tittoṁ
nāṭṭilumalla vīṭṭilumalla
nīṇḍā pura sāyppil

halvā sīnatt halvā tĕ -ā ….. (X4)