Haalu pidiccoru puliyaccan

ഹാലു പിടിച്ചൊരു പുലിയച്ചന്‍
Year
Language

ഹാലു പിടിച്ചൊരു പുലിയച്ചന്‍ പുലിവാലു പിടിച്ചൊരു നായരച്ചന്‍
നടുവില് നട്ടം തിരിഞ്ഞു ഞമ്മള് ഹലാക്കില്‍ ആയി ചങ്ങാതി
ഹലാക്കില്‍ ആയി ചങ്ങാതി
// ഹാലു പിടിച്ചൊരു …...//

ചുറ്റണ് ചീറ്റണ് പുലിയച്ചന്‍ ഹായ് ചീറി നില്‍ക്കണ് നായരച്ചന്‍ (൨)
തെക്ക് വടക്ക് കൂട്ടില്‍ നടന്നൊരു മുക്കില്‍ ഇരിക്കണു പുലിയച്ചന്‍
ഹായ് - മുക്കില്‍ ഇരിക്കണു പുലിയച്ചന്‍
// ഹാലു പിടിച്ചൊരു …...//

കാട്ടില്‍ നടന്നൊരു പുലിയച്ചന്‍ തന്‍ വീട്ടില്‍ ഇരുന്നൊരു നായരച്ചന്‍ (൨)
അരികില്‍ ചെന്നാല്‍ നമ്മളെ ബിരിയാണിയാക്കും പുലിയച്ചന്‍
ബിരിയാണിയാക്കും പുലിയച്ചന്‍
// ഹാലു പിടിച്ചൊരു …...//

പാഞ്ഞു നടക്കണു പുലിയച്ചന്‍ തന്‍ പല്ലിളിക്കണു പുലിയച്ചന്‍ (൨)
എല്ലാ ഗതിയും മുട്ടിപ്പോയാല്‍ പുല്ലു തിന്നുക പുലിയച്ചോ
ഇതു നല്ലതല്ല നായരച്ചോ
// ഹാലു പിടിച്ചൊരു …...//

നായരെ തിന്നും നരിയച്ചന്‍ ഈ നരിയെ തിന്നും നായരച്ചന്‍
നരിയേം നായരേം ഒന്നിച്ചു തിന്നും നാവ് വളര്‍ന്നോരമ്മച്ചി
തന്‍ നാവ് വളര്‍ന്നോരമ്മച്ചി
// ഹാലു പിടിച്ചൊരു …...//

hālu piḍiccŏru puliyaccan pulivālu piḍiccŏru nāyaraccan
naḍuvil naṭṭaṁ tiriññu ñammaḽ halākkil āyi saṅṅādi
halākkil āyi saṅṅādi
// hālu piḍiccŏru …...//

suṭraṇ sīṭraṇ puliyaccan hāy sīṟi nilkkaṇ nāyaraccan (൨)
tĕkk vaḍakk kūṭṭil naḍannŏru mukkil irikkaṇu puliyaccan
hāy - mukkil irikkaṇu puliyaccan
// hālu piḍiccŏru …...//

kāṭṭil naḍannŏru puliyaccan dan vīṭṭil irunnŏru nāyaraccan (൨)
arigil sĕnnāl nammaḽĕ biriyāṇiyākkuṁ puliyaccan
biriyāṇiyākkuṁ puliyaccan
// hālu piḍiccŏru …...//

pāññu naḍakkaṇu puliyaccan dan palliḽikkaṇu puliyaccan (൨)
ĕllā gadiyuṁ muṭṭippoyāl pullu tinnuga puliyacco
idu nalladalla nāyaracco
// hālu piḍiccŏru …...//

nāyarĕ tinnuṁ nariyaccan ī nariyĕ tinnuṁ nāyaraccan
nariyeṁ nāyareṁ ŏnniccu tinnuṁ nāv vaḽarnnorammacci
tan nāv vaḽarnnorammacci
// hālu piḍiccŏru …...//