Haa murukku

ഹാ മുറുക്കു
Year
Language

ഹാ മുറുക്ക് വേണോ മുറുക്ക് വേണോ
അരിമുറുക്ക് തിരി മുറുക്ക്
അഴകുള്ള മണിമുറുക്ക്
ചരക്കു മിച്ചം വില തുച്ഛം
മുറുക്ക് വേണോ
അരിമുറുക്ക് തിരി മുറുക്ക്
അഴകുള്ള മണിമുറുക്ക് വേണോ ??
ഏയ് ഏയ്..വേണോ ?

അകത്ത് പാൽ കുറുക്കും കുട്ടനാടൻ ചെറുമണി
അരിപ്പൊടി കൊണ്ടുള്ള മുറുക്ക്
ചന്ദനമരച്ചക്കിൽ ആട്ടിയോരെണ്ണയിൽ
ഇന്നു ഞാൻ ഉണ്ടാക്കിയ മുറുക്ക്
നാടൻ പെണ്ണിന്റെ നാണമുള്ള മുറുക്ക്
നോക്കൂ... ഹാ സ്വാദ് നോക്കൂ
ആ മുറുക്ക് മുറുക്ക് മുറുക്ക് മുറുക്ക്
(മുറുക്ക് വേണോ...)

കടുത്ത പ്രേമമുള്ള കാമുകീ കാമുകർക്ക്
കൊറിച്ചിരിക്കാൻ നല്ല മുറുക്ക്
കഞ്ചാവിൻ ലഹരിയിൽ കടൽക്കാറ്റു കൊള്ളുന്ന
സഞ്ചാരികൾക്കു നല്ല മുറുക്ക്
സ്വപ്നസഞ്ചാരികൾക്ക് നല്ല മുറുക്ക്
നോക്കൂ... ഹാ സ്വാദ് നോക്കൂ
ആ മുറുക്ക് മുറുക്ക് മുറുക്ക് മുറുക്ക്
(മുറുക്ക് വേണോ...)

hā muṟukk veṇo muṟukk veṇo
arimuṟukk tiri muṟukk
aḻaguḽḽa maṇimuṟukk
sarakku miccaṁ vila tucchaṁ
muṟukk veṇo
arimuṟukk tiri muṟukk
aḻaguḽḽa maṇimuṟukk veṇo ??
ey ey..veṇo ?

agatt pāl kuṟukkuṁ kuṭṭanāḍan sĕṟumaṇi
arippŏḍi kŏṇḍuḽḽa muṟukk
sandanamaraccakkil āṭṭiyorĕṇṇayil
innu ñān uṇḍākkiya muṟukk
nāḍan pĕṇṇinṟĕ nāṇamuḽḽa muṟukk
nokkū... hā svāt nokkū
ā muṟukk muṟukk muṟukk muṟukk
(muṟukk veṇo...)

kaḍutta premamuḽḽa kāmugī kāmugarkk
kŏṟiccirikkān nalla muṟukk
kañjāvin lahariyil kaḍalkkāṭru kŏḽḽunna
sañjārigaḽkku nalla muṟukk
svapnasañjārigaḽkk nalla muṟukk
nokkū... hā svāt nokkū
ā muṟukk muṟukk muṟukk muṟukk
(muṟukk veṇo...)