Guruvine tedi

ഗുരുവിനെ തേടി
Year
Language

ഗുരുവിനെ തേടി എന്നരചനെ തേടി
ഗുരുവായൂ‍ർ നടയിൽ വന്നൂ
തിരുവാകച്ചാർത്തു കണ്ടു
തിരുവാഭരണം കണ്ടു
തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു
(ഗുരുവിനെ...)

ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ
ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2)
പൂന്താനപ്പാന തൻ പുണ്യാമൃത മധുരം
പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു
(ഗുരുവിനെ...)

നാരായണീയത്തിൻ സാരസരോവരത്തിൽ
ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2)
ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ
ഇടയ്ക്ക തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ
ആ..ആ...ആ.....ആ‍..
(ഗുരുവിനെ...)

guruvinĕ teḍi ĕnnarasanĕ teḍi
guruvāyūr naḍayil vannū
tiruvāgaccārttu kaṇḍu
tiruvābharaṇaṁ kaṇḍu
tirumunpil karppūrajyodi kaṇḍu
(guruvinĕ...)

śrīkṛṣṇa gātha pāḍuṁ sĕṟuśśeri tan smṛtigaḽ
dībamuguḽaṅṅaḽāy tuḍiccu ninnu (2)
pūndānappāna tan puṇyāmṛta madhuraṁ
pūkkaḽāy nin kaḻalil kŏḻiññu vīṇu
(guruvinĕ...)

nārāyaṇīyattin sārasarovarattil
ālilakkaṇṇanāy nī śayiccu kaṇḍen (2)
jayadeva gīdattin yamunādaraṁgaṅṅaḽil
iḍaykka tan nādaṁ pol ñān layiccu ninnen
ā..ā...ā.....ā..
(guruvinĕ...)