Graameena sundari

ഗ്രാമീണ സുന്ദരി
Year
Language

ഗ്രാമീണ സുന്ദരി നാണക്കാരി
വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ
കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ
കൈതപ്പൂ മെയ്യില്‍ ചൂടുണ്ടോ
കരിമിഴിക്കോണില്‍ കാന്തമുണ്ടോ

കൈത്തറി ചേല ഞൊറിഞ്ഞുടുത്തു
നെറ്റിയില്‍ സിന്ദൂര പൊട്ടും തൊട്ടു (കൈത്തറി)
പച്ചക്കതിര്‍പ്പാട വരമ്പുകളില്‍ക്കൂടി
ഓടിപ്പോകും നീ ആരോ
മലയാള നാട്ടിലെ പൂവലാംഗി
പൂ തരുമോ?

മുട്ടോളമെത്തും നിന്‍ കാര്‍കൂന്തലില്‍
ഒന്ന് തലോടുവാനെന്തു മോഹം (മുട്ടോളം)
ഒരു മുത്തം നല്‍കുവാന്‍ സമ്മതം നല്‍കാത്ത
ലജ്ജാവതീ നീ ആരോ
(ഗ്രാമീണ)

grāmīṇa sundari nāṇakkāri
vaḻaṇappūṅgāṭṭilĕ tamburāṭṭī
kadaḽippūccuṇḍil tenuṇḍo
kaidappū mĕyyil sūḍuṇḍo
karimiḻikkoṇil kāndamuṇḍo

kaittaṟi sela ñŏṟiññuḍuttu
nĕṭriyil sindūra pŏṭṭuṁ tŏṭṭu (kaittaṟi)
paccakkadirppāḍa varambugaḽilkkūḍi
oḍippoguṁ nī āro
malayāḽa nāṭṭilĕ pūvalāṁgi
pū tarumo?

muṭṭoḽamĕttuṁ nin kārgūndalil
ŏnn taloḍuvānĕndu mohaṁ (muṭṭoḽaṁ)
ŏru muttaṁ nalguvān sammadaṁ nalgātta
lajjāvadī nī āro
(grāmīṇa)