Govarddhana giri

ഗോവർദ്ധന ഗിരി
Year
Language

ഗോവര്‍ദ്ധന ഗിരി കൈയ്യിലുയര്‍ത്തിയ
ഗോപകുമാരന്‍ വരുമോ തോഴീ..
കാളിയ മര്‍ദ്ദന നര്‍ത്തനമാടിയ
കമനീയാംഗന്‍ വരുമോ തോഴീ..

സാഗര ചുംബനമേറ്റു തളര്‍ന്നു..
സന്ധ്യ നഭസ്സില്‍ മാഞ്ഞുകഴിഞ്ഞു..
നീല നിലാവിന്‍ നിറമാലയുമായ്
നിര്‍മ്മല യാമിനി വന്നുകഴിഞ്ഞു..

ചിന്താമലരുകള്‍ മുള്ളുകളായ്
നൊന്തുഴലുന്നു മാമക ഹൃദയം
പാലും വെണ്ണയും പഴകും മുമ്പേ
പങ്കജനേത്രന്‍ വരുമോ തോഴീ..

govarddhana giri kaiyyiluyarttiya
gobagumāran varumo toḻī..
kāḽiya marddana narttanamāḍiya
kamanīyāṁgan varumo toḻī..

sāgara suṁbanameṭru taḽarnnu..
sandhya nabhassil māññugaḻiññu..
nīla nilāvin niṟamālayumāy
nirmmala yāmini vannugaḻiññu..

sindāmalarugaḽ muḽḽugaḽāy
nŏnduḻalunnu māmaga hṛdayaṁ
pāluṁ vĕṇṇayuṁ paḻaguṁ mumbe
paṅgajanetran varumo toḻī..