ഗോമേദകമണി മോതിരത്തില്‍
നിന്‍ പ്രേമസങ്കല്‌പമാവാഹിക്കും
പൂപ്പാലികയിലെ പൊന്നിഴ നേര്യതും
പൂമിഴി നിന്‍ മനസ്സും കസവണിയും
(ഗോമേദകമണി)
ജന്മാന്തരങ്ങളെ പുല്‍കിയ വാഗ്‌ദാനം
പൊന്‍നിലവിളക്കില്‍ വിടരും, നിറപറ
ഉണരുന്ന പൂക്കുലയില്‍ തുടിയ്‌ക്കും
ബന്ധനത്തിന്‍ സുഖം സ്വര്‍ഗ്ഗീയമെന്നോതും
പൂമാലകള്‍ നമ്മള്‍ കൈമാറും....
(ഗോമേദകമണി)
എന്‍ മണിയറയിലെ കേളീശയനത്തില്‍
നിന്‍ മദതരംഗിണിയിളകും, അതിലൊരു
മധുരോന്മാദമായ് ഞാനൊഴുകും...
കൗമാരംതൊട്ടു നീ കോര്‍ത്ത കിനാവുകള്‍
പൂമുത്തമായ് ചുണ്ടില്‍ പുഷ്‌പിക്കും...
(ഗോമേദകമണി)