Gogulam

ഗോകുലം
Year
Language

ഗോകുലം തന്നില്‍ വസിച്ചീടുന്ന
നന്ദാത്മജന്‍ മുകില്‍‌വര്‍ണ്ണന്‍
കാടകംപുക്കൊരു സന്ധ്യാനേര-
മോടക്കുഴലു വിളിച്ചു
അംഗജബാണങ്ങളേറ്റു ഗോപ-
കന്യമാര്‍ കൈമെയ് മറന്നു

സ്നാനം കഴിഞ്ഞാളൊരുത്തി
ഹരിചന്ദനം കാലിലുഴിഞ്ഞു
അഞ്ജനം കാതിലണിഞ്ഞു
തോഴി കസ്തൂരി കണ്ണിലെഴുതി
അറിയാതെയവരാകെ ആനന്ദക്കണ്ണന്‍റെ
അരികിലേയ്ക്കോടിക്കിതച്ചു
(ഗോകുലം)

താലമെടുത്താളൊരുത്തി
തന്‍റെ ചേലകള്‍ ചാലേ മറന്നാള്‍
കുങ്കുമം കൈകളില്‍ തേച്ചു
മണിക്കൊങ്കയ്ക്ക് മയ്യെഴുതിച്ചു
കാനനം താണ്ടിനാനവര്‍ ‍തമ്മിലറിയാതെ
കണ്ണനെ തേടിയുഴര്‍‍ന്നു
(ഗോകുലം)

gogulaṁ tannil vasiccīḍunna
nandātmajan mugil‌varṇṇan
kāḍagaṁpukkŏru sandhyānera-
moḍakkuḻalu viḽiccu
aṁgajabāṇaṅṅaḽeṭru goba-
kanyamār kaimĕy maṟannu

snānaṁ kaḻiññāḽŏrutti
harisandanaṁ kāliluḻiññu
añjanaṁ kādilaṇiññu
toḻi kastūri kaṇṇilĕḻudi
aṟiyādĕyavarāgĕ ānandakkaṇṇanṟĕ
arigileykkoḍikkidaccu
(gogulaṁ)

tālamĕḍuttāḽŏrutti
tanṟĕ selagaḽ sāle maṟannāḽ
kuṅgumaṁ kaigaḽil teccu
maṇikkŏṅgaykk mayyĕḻudiccu
kānanaṁ tāṇḍinānavar tammilaṟiyādĕ
kaṇṇanĕ teḍiyuḻarnnu
(gogulaṁ)