Gogulaastami naal

ഗോകുലാഷ്ടമി നാൾ
Work
Year
Language

ഗോകുലാഷ്ടമിനാള്‍ ഇന്നു
ഗുരുവായൂരപ്പനു തിരുനാള്‍
വാകച്ചാര്‍ത്തു വേണ്ടേ - കൃഷ്ണാ
വര്‍ണ്ണപ്പീലി വേണ്ടേ - കൃഷ്ണാ
ഗോകുലാഷ്ടമിനാള്‍

തൃക്കൈ വെണ്ണ വേണ്ടേ കാലത്തു
തിരുവാര്‍പ്പിലുഷ വേണ്ടേ
പത്മകുംഭങ്ങളില്‍ അഭിഷേകത്തിനു
പഞ്ചഗവ്യം വേണ്ടേ - കൃഷ്ണാ
ഗോപാലാ - ഗോകുലാഷ്ടമിനാള്‍

തങ്കക്കുമ്പിള്‍ വേണ്ടേ കണ്ണനു
തിരുവൂണമൃതു വേണ്ടേ
പന്തീരടികഴിഞ്ഞമ്പലപ്പുഴയിലെ
പാല്‍പ്പായസം വേണ്ടേ കൃഷ്ണാ
ഗോപാലാ - ഗോകുലാഷ്ടമിനാള്‍

ദീപക്കാഴ്ച വേണ്ടേ പൂജയ്ക്കു
ദിവ്യാഷ്ടപദി വേണ്ടേ
പള്ളിയറയ്ക്കുള്ളില്‍ രാധ വിരിയ്ക്കും
പത്മമഞ്ചം വേണ്ടേ - കൃഷ്ണാ
ഗോപാലാ - (ഗോകുലാഷ്ടമിനാള്‍)

gogulāṣṭamināḽ innu
guruvāyūrappanu tirunāḽ
vāgaccārttu veṇḍe - kṛṣṇā
varṇṇappīli veṇḍe - kṛṣṇā
gogulāṣṭamināḽ

tṛkkai vĕṇṇa veṇḍe kālattu
tiruvārppiluṣa veṇḍe
patmaguṁbhaṅṅaḽil abhiṣegattinu
pañjagavyaṁ veṇḍe - kṛṣṇā
gobālā - gogulāṣṭamināḽ

taṅgakkumbiḽ veṇḍe kaṇṇanu
tiruvūṇamṛtu veṇḍe
pandīraḍigaḻiññambalappuḻayilĕ
pālppāyasaṁ veṇḍe kṛṣṇā
gobālā - gogulāṣṭamināḽ

dībakkāḻsa veṇḍe pūjaykku
divyāṣṭabadi veṇḍe
paḽḽiyaṟaykkuḽḽil rādha viriykkuṁ
patmamañjaṁ veṇḍe - kṛṣṇā
gobālā - (gogulāṣṭamināḽ)