Goburamugalil

ഗോപുരമുകളില്‍
Work
Year
Language

ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍
ഗോരോചനക്കുറി വരച്ചു സഖീ
ഗോരോചനക്കുറി വരച്ചു
അമ്പലമുറ്റത്തെ ആല്‍ത്തറ വീണ്ടും
അന്തിനിലാവില്‍ കുളിച്ചൂ...(അമ്പല)
(ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)

പ്രദക്ഷിണവഴിയില്‍ വച്ചെന്റെ ദേവന്‍
പ്രത്യക്ഷനായി സഖീ
അവന്‍ പ്രത്യക്ഷനായി സഖീ...(പ്രദക്ഷിണ)
വരമൊന്നും തന്നില്ല ഉരിയാടാന്‍ വന്നില്ല
പറയാതെയെന്തോ പറഞ്ഞു
(ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)

പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നല്‍കിയില്ല പ്രേമ നൈവേദ്യം നല്‍കിയില്ല(പൂവും)
നിറയുമെന്‍ കണ്ണുകള്‍ ദേവവിഗ്രഹത്തില്‍
നിറമാല മാത്രം ചാര്‍ത്തി നിറമാല മാത്രം ചാര്‍ത്തി
(ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍)

goburamugaḽil vāsandasandran
gorosanakkuṟi varaccu sakhī
gorosanakkuṟi varaccu
ambalamuṭrattĕ ālttaṟa vīṇḍuṁ
andinilāvil kuḽiccū...(ambala)
(goburamugaḽil vāsandasandran)

pradakṣiṇavaḻiyil vaccĕnṟĕ devan
pratyakṣanāyi sakhī
avan pratyakṣanāyi sakhī...(pradakṣiṇa)
varamŏnnuṁ tannilla uriyāḍān vannilla
paṟayādĕyĕndo paṟaññu
(goburamugaḽil vāsandasandran)

pūvuṁ prasādavuṁ kŏḍuttilla ĕḍuttilla
naivedyaṁ nalgiyilla prema naivedyaṁ nalgiyilla(pūvuṁ)
niṟayumĕn kaṇṇugaḽ devavigrahattil
niṟamāla mātraṁ sārtti niṟamāla mātraṁ sārtti
(goburamugaḽil vāsandasandran)