ഗോപീ ചന്ദന കുറിയണിഞ്ഞൂ
ഗോമതിയായവൾ മുന്നിൽ വന്നൂ
ഗോപകുമാരന്റെ തിരുമുമ്പിൽ(2)
ഗോപിക രാധികയെന്ന പോലെ
(ഗോപീ ചന്ദന... )
തുമ്പപ്പൂ പല്ലുകൾ തൂമതൻ ചില്ലുകൾ
അമ്പിളി പാൽ മുത്തുമാല തീർക്കേ (2)
ആ രത്ന സൌന്ദര്യം ആത്മാവിൻ കോവിലിൽ (2)
ആയിരം ആരതിയായ് വിരിഞ്ഞൂ...
(ഗോപീ ചന്ദന... )
ചിത്രനഖങ്ങളാൽ ഓമന ഭൂമിയിൽ
സ്വപ്ന പുഷ്പങ്ങൾ വരച്ചു നിൽക്കേ (2)
ഭാവി തൻ ഗോപുര വാതിൽ തുറക്കുന്ന (2)
ഭാഗധേയത്തിൻ മുഖം വിടർന്നൂ
(ഗോപീ ചന്ദന... )
gobī sandana kuṟiyaṇiññū
gomadiyāyavaḽ munnil vannū
gobagumāranṟĕ tirumumbil(2)
gobiga rādhigayĕnna polĕ
(gobī sandana... )
tumbappū pallugaḽ tūmadan sillugaḽ
ambiḽi pāl muttumāla tīrkke (2)
ā ratna saൌndaryaṁ ātmāvin kovilil (2)
āyiraṁ āradiyāy viriññū...
(gobī sandana... )
sitranakhaṅṅaḽāl omana bhūmiyil
svapna puṣpaṅṅaḽ varaccu nilkke (2)
bhāvi tan gobura vādil tuṟakkunna (2)
bhāgadheyattin mukhaṁ viḍarnnū
(gobī sandana... )