Gobeehrdayam nirayunnu

ഗോപീഹൃദയം നിറയുന്നു
Work
Year
Language

ഗോപീഹൃദയം നിറയുന്നു
സ്നേഹം പനിനീര്‍ മഴയായ് പൊഴിയുന്നു.....
ഗോപീഹൃദയം നിറയുന്നു
സ്നേഹം പനിനീര്‍ മഴയായ് പൊഴിയുന്നു
കോമളത്താമരപ്പെണ്ണിന്‍ തങ്കക്കൈകള്‍ വിടരുന്നു
കളകാകളി പാടിവരൂ പൈങ്കിളിയെ രഗോദയമായ്
(ഗോപീഹൃദയം)

രാവിന്‍ വൃന്ദഗാനം ശ്രുതിസാന്ദ്രമായ്
അഴകാം അകമലരില്‍ നറുപൂന്തേന്‍കണമായ്
ഏതോ മൌനഗീതം മൂകാര്‍ദ്രമായ്
അലിയും മഞ്ഞലയില്‍ ശുഭ മംഗള നടയായ്‌
ആനന്ദലോലമേതോ സ്വരസംക്രമങ്ങളില്‍
ആരോ വീണ മീട്ടി മധുരമായ്
(ഗോപീഹൃദയം)

തേനോലുന്നു പൂക്കള്‍ മലര്‍വാടിയില്‍
പാടും പല്ലവിതന്‍ മൃദുരവമുണരുമ്പോള്‍
മേലാടുന്നു തെന്നല്‍ ജല ലീലയില്‍
അരികെ തിരയിളകും തുടിമേളം തുടരുമ്പോള്‍
ആപാദമധുരമേതോ പ്രണയാഭിലാഷമായ്
ആരോ വേണുവൂതി തരളമായ്
(ഗോപിഹൃദയം)

gobīhṛdayaṁ niṟayunnu
snehaṁ paninīr maḻayāy pŏḻiyunnu.....
gobīhṛdayaṁ niṟayunnu
snehaṁ paninīr maḻayāy pŏḻiyunnu
komaḽattāmarappĕṇṇin daṅgakkaigaḽ viḍarunnu
kaḽagāgaḽi pāḍivarū paiṅgiḽiyĕ ragodayamāy
(gobīhṛdayaṁ)

rāvin vṛndagānaṁ śrudisāndramāy
aḻagāṁ agamalaril naṟubūndenkaṇamāy
edo maൌnagīdaṁ mūgārdramāy
aliyuṁ maññalayil śubha maṁgaḽa naḍayāy‌
ānandalolamedo svarasaṁkramaṅṅaḽil
āro vīṇa mīṭṭi madhuramāy
(gobīhṛdayaṁ)

tenolunnu pūkkaḽ malarvāḍiyil
pāḍuṁ pallavidan mṛduravamuṇarumboḽ
melāḍunnu tĕnnal jala līlayil
arigĕ tirayiḽaguṁ tuḍimeḽaṁ tuḍarumboḽ
ābādamadhuramedo praṇayābhilāṣamāy
āro veṇuvūdi taraḽamāy
(gobihṛdayaṁ)