ഗോപാലഹൃദയം പാടുന്ന നേരം
കാളിന്ദിപോലും ശ്രുതിചേര്‍ന്നുപോയ്
കാണ്മതെല്ലാം മായാപ്രകൃതീഭാവം
പ്രണയതരളം...
(ഗോപാല)
പരിഭവമോ പറയൂ രാധേ
കടമിഴിയില്‍ ലീലാമാധവമോ
നിന്റെ മനോഹര സോമലതാഗൃഹം
തുറന്നുതരൂ വീണ്ടും...
നീയെന്‍ രാഗോന്മാദം...
(ഗോപാല)
കവിളിണയില്‍ പുളകം ചൂടി
പ്രിയസഖി നീയെന്നില്‍ ചേര്‍ന്നുണരൂ
നീയില്ലയെങ്കിലീ ഗോപകുമാരന്റെ
അനുരാഗം വെറുതെ...
പാടൂ നീയെന്‍ ഗോപികേ..
(ഗോപാല)