Ghoragarmmamidarude

ഘോരകര്‍മ്മമിതരുതേ
Work
Year
Language

ഘോരകര്‍മ്മമിതരുതേ മനുജാ
കോപത്തിനാല്‍ മതിമറക്കരുതേ
വൃഥാ ശങ്കയാല്‍ ജീവിതം നീ ഇരുളിലാഴ്ത്തിടാതെ
നീ ഇരുളിലാഴ്ത്തിടാതെ

നരകമാവു പല മധുരജീവിതം സംശയങ്ങളാലെ
ഹൃദയശാന്തിതന്നുറവ വാര്‍ന്നുപോം ശങ്കയൊന്നിനാലേ
ദുശ്ശങ്കയൊന്നിനാലേ

വനിതേ ആശ്വസിക്കു നീ വനിതേ
ആശ്വസിക്ക നീ വനിതേ ഇനിയും
പഴുതേ കരയാതെ
അഴലിതു സുഖങ്ങള്‍ തന്‍ നിഴലാവാം
അധീരയാവാതെ

ഹൃദയശുദ്ധിയേ മതി നിനക്കു നിന്‍
പതിയെ വീണ്ടു കൊള്‍വാന്‍
അതിദുരന്തമാം ഗതിയിലും സ്വയം
നന്മ കൈവിടാതെ
നിന്‍ നന്മ കൈവിടാതെ

ghoragarmmamidarude manujā
kobattināl madimaṟakkarude
vṛthā śaṅgayāl jīvidaṁ nī iruḽilāḻttiḍādĕ
nī iruḽilāḻttiḍādĕ

naragamāvu pala madhurajīvidaṁ saṁśayaṅṅaḽālĕ
hṛdayaśāndidannuṟava vārnnuboṁ śaṅgayŏnnināle
duśśaṅgayŏnnināle

vanide āśvasikku nī vanide
āśvasikka nī vanide iniyuṁ
paḻude karayādĕ
aḻalidu sukhaṅṅaḽ tan niḻalāvāṁ
adhīrayāvādĕ

hṛdayaśuddhiye madi ninakku nin
padiyĕ vīṇḍu kŏḽvān
adidurandamāṁ gadiyiluṁ svayaṁ
nanma kaiviḍādĕ
nin nanma kaiviḍādĕ