Ghoraandhagaaramaya

ഘോരാന്ധകാരമയ
Year
Language

ഘോരാന്ധകാരമയ ഭീകരമായ രാവില്‍
ആരാണു നീ പിണവുമായിവിടാഗമിച്ചോള്‍
നേരായുരച്ചിടുക നിര്‍മ്മലമാനസര്‍ക്ക്
ചേരാത്തതാം കപടകര്‍മ്മമിതാചരിപ്പോള്‍

കാപട്യമേതും അറിയില്ലൊരു കള്ളിയല്ല
പാപത്തിനാലിവിടെ വന്നൊരു ഖിന്നയത്രേ
ആപത്തിലേഴകളിലന്‍പിയലാതെ വീണ്ടും
താപത്തിലെന്നെയിനിയാഴ്ത്തരുതേ ദയാലോ

അന്യര്‍ക്കു തന്റെ തനു വിറ്റു നടപ്പവന്റെ
കണ്ണീരുകൊണ്ടു ഫലമില്ല നിനക്കു ബാലേ
തന്നേടു കൂലി അഥവാ പിണവും ചുമന്നു
ചെന്നീടുകന്യദിശി എന്നെ വലച്ചിടാതെ

എന്‍ ജീവിതാശയുടെ അന്തിമ വായു വീശി
കത്തിച്ചതാണു ചിതയെന്‍ മകനെ ചുടാനായ്
രക്ഷിക്കണം കരുണ ചെയ്തു ഒരു വസ്തുവങ്ങേ-
യ്ക്കര്‍പ്പിക്കുവാന്‍ അഗതിയെന്നുടെ കയ്യിലില്ലേ

ghorāndhagāramaya bhīgaramāya rāvil
ārāṇu nī piṇavumāyiviḍāgamiccoḽ
nerāyuracciḍuga nirmmalamānasarkk
serāttadāṁ kabaḍagarmmamidāsarippoḽ

kābaṭyameduṁ aṟiyillŏru kaḽḽiyalla
pābattināliviḍĕ vannŏru khinnayatre
ābattileḻagaḽilanpiyalādĕ vīṇḍuṁ
tābattilĕnnĕyiniyāḻttarude dayālo

anyarkku tanṟĕ tanu viṭru naḍappavanṟĕ
kaṇṇīrugŏṇḍu phalamilla ninakku bāle
tanneḍu kūli athavā piṇavuṁ sumannu
sĕnnīḍuganyadiśi ĕnnĕ valacciḍādĕ

ĕn jīvidāśayuḍĕ andima vāyu vīśi
katticcadāṇu sidayĕn maganĕ suḍānāy
rakṣikkaṇaṁ karuṇa sĕydu ŏru vastuvaṅṅe-
ykkarppikkuvān agadiyĕnnuḍĕ kayyilille