Ganabadiye

ഗണപതിയെ
Year
Language

ഗണപതിയേ ... ബുദ്ധിനാഥനേ
സിദ്ധിരാജനേ അറുമുഖസോദരനേ
വിദ്യാധിപനേ........

നീയെന്നും തുണയായി വാ ഗജമുഖനേ
ഗുരുകുലത്തില്‍ വിളക്കായി ഗുരുവിന്നും ഗുരുവായി
ഒളിതരണം എന്നെന്നും വിളങ്ങേണം കണ്മുന്നില്‍

പാഠങ്ങള്‍ തുടങ്ങുമ്പോള്‍ ഗാനത്തില്‍ ശ്രുതിപോലെ
ക്ഷണക്ഷണത്തില്‍ മനനത്തില്‍ നിന്മഹസ്സു പതിഞ്ഞിടുകില്‍
ഇരുളലകള്‍ക്കിടമെങ്ങു മനസ്സുകള്‍ക്കു കണിപകരാന്‍
നീയെന്നും തുണയായിവാ............

നിധിയായി വിധിയായി ദ്യുതിതൂകുമറിവായി
അറിയേണ്ട വിഷയത്തിനുറവായി തെളിയൂനീ
നിറയുകനീ ഞങ്ങള്‍തന്നുള്‍ക്കാമ്പില്‍ നായകനായ്
നീയെന്നും തുണയായി വാ............

gaṇabadiye ... buddhināthane
siddhirājane aṟumukhasodarane
vidyādhibane........

nīyĕnnuṁ tuṇayāyi vā gajamukhane
gurugulattil viḽakkāyi guruvinnuṁ guruvāyi
ŏḽidaraṇaṁ ĕnnĕnnuṁ viḽaṅṅeṇaṁ kaṇmunnil

pāṭhaṅṅaḽ tuḍaṅṅumboḽ gānattil śrudibolĕ
kṣaṇakṣaṇattil mananattil ninmahassu padiññiḍugil
iruḽalagaḽkkiḍamĕṅṅu manassugaḽkku kaṇibagarān
nīyĕnnuṁ tuṇayāyivā............

nidhiyāyi vidhiyāyi dyudidūgumaṟivāyi
aṟiyeṇḍa viṣayattinuṟavāyi tĕḽiyūnī
niṟayuganī ñaṅṅaḽtannuḽkkāmbil nāyaganāy
nīyĕnnuṁ tuṇayāyi vā............