Gamge nee parayalle

ഗംഗേ നീ പറയല്ലേ
Year
Language

Gange Nee parayalle

ഗംഗേ നീ പറയല്ലേ
യമുനാ നദി അറിയല്ലേ
പവിഴപ്പൂങ്കാവില്‍
നില്‍ക്കും എന്നില്‍ നിറകനവുകള്‍
(ഗംഗേ നീ പറയല്ലേ)

പാരിജാതം അരികില്‍ വിരിഞ്ഞു
പ്രാണനില്‍ തേന്‍ മഴയോ തൂകി (2)
അരികിലൊരു അസുലഭാമായ് അലയിളകും
അഴകിന്റെ അരുവിയായ് പുഴയായ് കടലായ് നീ
(ഗംഗേ നീ പറയല്ലേ)

വേണുഗാനം തഴുകി ഒഴുകി (2 )
പാലതന്‍ പൂമണവും വീശി
മാന്മിഴിയായ് മധുമൊഴിയായ് മലര്‍ വനിയില്‍
പുതിയൊരു പുലരിതന്‍ കഥയുമായ് അരികില്‍ വാ
(ഗംഗേ നീ പറയല്ലേ)

Gange Nee parayalle

gaṁge nī paṟayalle
yamunā nadi aṟiyalle
paviḻappūṅgāvil
nilkkuṁ ĕnnil niṟaganavugaḽ
(gaṁge nī paṟayalle)

pārijādaṁ arigil viriññu
prāṇanil ten maḻayo tūgi (2)
arigilŏru asulabhāmāy alayiḽaguṁ
aḻaginṟĕ aruviyāy puḻayāy kaḍalāy nī
(gaṁge nī paṟayalle)

veṇugānaṁ taḻugi ŏḻugi (2 )
pāladan pūmaṇavuṁ vīśi
mānmiḻiyāy madhumŏḻiyāy malar vaniyil
pudiyŏru pularidan kathayumāy arigil vā
(gaṁge nī paṟayalle)