ഗംഗാപ്രവാഹത്തിൻ നഭസ്സിൽ
ഗന്ധർവ്വസംഗീത നഭസ്സിൽ
സൗരപഥത്തിൻ കിരീടത്തിൽ നിന്നും
ചന്ദ്രപ്പളുങ്കൊന്നു പതിച്ചൂ ചുറ്റും
സ്വർണ്ണപ്രസരം പരന്നൂ
വിരുന്നിനൊരുങ്ങീ മിഴിപ്പൂ വിടർത്തീ
പൊൻ പളുങ്കെന്നെ നോക്കി ചിരിച്ചൂ
സലജ്ജം സഹർഷം മനസ്സിലൊ-
രുന്മാദ മേളം തുളുമ്പി
(ഗംഗാപ്രവാഹ..)
വസന്തമെൻ മുന്നിലൊരായിരമൊരുക്കീ
നെന്മേനി പൂവലംഗം കുലുക്കി
സഹർഷം സമോദം കനവിലൊ-
രപൂർവ ലഹരി കൊളുത്തി
(ഗംഗാപ്രവാഹ..)
gaṁgāpravāhattin nabhassil
gandharvvasaṁgīda nabhassil
saurabathattin kirīḍattil ninnuṁ
sandrappaḽuṅgŏnnu padiccū suṭruṁ
svarṇṇaprasaraṁ parannū
virunninŏruṅṅī miḻippū viḍarttī
pŏn paḽuṅgĕnnĕ nokki siriccū
salajjaṁ saharṣaṁ manassilŏ-
runmāda meḽaṁ tuḽumbi
(gaṁgāpravāha..)
vasandamĕn munnilŏrāyiramŏrukkī
nĕnmeni pūvalaṁgaṁ kulukki
saharṣaṁ samodaṁ kanavilŏ-
rabūrva lahari kŏḽutti
(gaṁgāpravāha..)