Gamgaa yamunaa

ഗംഗാ യമുനാ
Year
Language

ഗംഗാ യമുനാ സംഗമ സമതല ഭൂമി
സ്വർഗ്ഗീയ സുന്ദര ഭൂമി സ്വതന്ത്ര ഭാരത ഭൂമി (ഗംഗാ)

കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി(2)
വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ
വിളക്കു വയ്ക്കും ഭൂമി (2) (ഗംഗാ)

പുതിയൊരു ജീവിത വേദാന്തത്തിൻ പുരുഷസൂക്തം പാടി (2)
ഇവിടെ നടത്തുകയല്ലോ നാമൊരു
യുഗ പരിവർത്തന യാഗം(2) (ഗംഗാ)

ഈ യാഗശാല തകർക്കാനെത്തും സായുധ പാണികളേ(2)
കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ്‌
വരുന്നു ഭാരത പൗരൻ (2) (ഗംഗാ)

gaṁgā yamunā saṁgama samadala bhūmi
svarggīya sundara bhūmi svadandra bhārada bhūmi (gaṁgā)

kanyāgumāri tiramālagaḽil tṛkkāl kaḻuguṁ bhūmi(2)
vindhya himālaya kulāsalaṅṅaḽil
viḽakku vaykkuṁ bhūmi (2) (gaṁgā)

pudiyŏru jīvida vedāndattin puruṣasūktaṁ pāḍi (2)
iviḍĕ naḍattugayallo nāmŏru
yuga parivarttana yāgaṁ(2) (gaṁgā)

ī yāgaśāla tagarkkānĕttuṁ sāyudha pāṇigaḽe(2)
kaiyyiluyarttiya gāṇḍīvavumāy‌
varunnu bhārada pauran (2) (gaṁgā)