Gaandhaararaajaraajan

ഗാന്ധാരരാജരാജന്‍
Year
Language

ഗാന്ധാരരാജരാജന്‍ - ഇതു
ഗൗരവമേറും വീരന്‍
മങ്കമാരില്‍ മനം കവരും
മംഗനാട്ടു മന്നന്‍ - ഇതു
മംഗനാട്ടു മന്നന്‍

ശങ്കലേശമില്ലാത്ത മന്ദസ്മിതവദനന്‍
പേരാര്‍ന്ന രാജവംശപ്പെരുമയാകെ കേട്ടു നീ
പ്രിയമിയന്ന നരപഹീരനായകനെ നോക്കൂ നീ
മലര്‍മാല ചൂടു നീ

വില്ലാളിവീരനിതു വിദര്‍ഭരാജ്യപാലന്‍
വിദ്യാസമ്പന്നനിതു വിന്ധ്യദേശനാഥന്‍
കരുണയാര്‍ന്ന മഹിതിയാര്‍ന്ന കലിംഗരാജധീരന്‍
കമനീയകാവ്യലോലനംഗനാട്ടിനചരന്‍

തേനും പാലുമൊഴുകിടുന്ന ദക്ഷിണദേശശന്‍
ദേവദേവപദവി നേടും ദിവ്യഭാഗ്യമുടയവന്‍
നീതിന്യായ നിയമമാകെ നിര്‍വ്വഹിക്കും ചോളരാജന്‍
നീണ്ടകാലം കീര്‍ത്തികേട്ട രാജകുലസംഭവന്‍

അവിരളമാം മഹിമകളാല്‍ പുലരുംമഗധനാടു്
അതിസരസഹൃദയനിവനാടീടുന്നെന്‍ചോടു്

gāndhārarājarājan - idu
gauravameṟuṁ vīran
maṅgamāril manaṁ kavaruṁ
maṁganāṭṭu mannan - idu
maṁganāṭṭu mannan

śaṅgaleśamillātta mandasmidavadanan
perārnna rājavaṁśappĕrumayāgĕ keṭṭu nī
priyamiyanna narabahīranāyaganĕ nokkū nī
malarmāla sūḍu nī

villāḽivīranidu vidarbharājyabālan
vidyāsambannanidu vindhyadeśanāthan
karuṇayārnna mahidiyārnna kaliṁgarājadhīran
kamanīyagāvyalolanaṁganāṭṭinasaran

tenuṁ pālumŏḻugiḍunna dakṣiṇadeśaśan
devadevabadavi neḍuṁ divyabhāgyamuḍayavan
nīdinyāya niyamamāgĕ nirvvahikkuṁ soḽarājan
nīṇḍagālaṁ kīrttigeṭṭa rājagulasaṁbhavan

aviraḽamāṁ mahimagaḽāl pularuṁmagadhanāḍu്
adisarasahṛdayanivanāḍīḍunnĕncoḍu്