എവിടെ നിൻ ദൈവാംശം എവിടേ നിൻ ശ്രീലോകം
ഓർമ്മയായ് സ്നേഹമന്ത്രം
കനിവാർന്ന നിൻ പ്രിയ മാനസം
കളിവീണ പോൽ മൂകമായ് നീ
തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം
വ്യാമോഹമായ് മനസ്സിന്റെ മന്ത്രം
ഹൃദയം വെറും യന്ത്രമായ്
അറിയുന്നുവോ നീ നിനക്കുള്ളതെല്ലാം
കാലങ്ങൾ തൻ ശില്പജാലം
ഇനിയെന്തിനീ രോദനം
ഇനിയെന്തിനീ മർമ്മരം (2)
പോകയായി പോകയായി
സ്നേഹ സന്ധ്യ
പെയ്തു പോയി സാന്ദ്രമായ്
ബാഷ്പധാര ഹൃദയധാര
(എവിടെ നിൻ..)
പാടുന്നുവല്ലോ തളിർക്കുന്ന മോഹം
കദനം ശിരോലേഖനം
ശോകാന്തരാഗം തുളുമ്പുന്ന മൗനം
വെറുതേ വിതുമ്പുന്നിതാ
ഇനിയെന്തിനീ മധുകണം
ഇനിയെന്തിനീ സ്വരലയം
യാത്രയായ് യാത്രയായ് മാർഗ്ഗദീപം
മൂകമാം മന്ത്രമീ സ്വർഗ്ഗവീണ ഉദയവീണ
(എവിടെ നിൻ..)