Etra siriccaalum

എത്ര ചിരിച്ചാലും
Year
Language

എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ
ചിത്തിരപ്പൂവിതള്‍ ചുണ്ടില്‍
എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ
ശില്പമനോഹര മിഴിയില്‍
(എത്ര ചിരിച്ചാലും ചിരി ..)

എങ്ങിനെ കോരിനിറച്ചു നിന്‍ കണ്ണില്‍ - നീ
ഇത്ര വലിയ സമുദ്രം - അനുരാഗ സ്വപ്ന നീലസമുദ്രം
എങ്ങിനെ നുള്ളി വിടര്‍ത്തി നിന്‍ ഉള്ളില്‍ - നീ
ഇത്ര വലിയ വസന്തം - അനുരാഗ സപ്തവര്‍ണ്ണവസന്തം
(എത്ര ചിരിച്ചാലും ചിരി ..)

എന്തിനെന്‍ കണ്ണില്‍ തെളിയിച്ചു - നീ നിന്റെ
ചന്ദ്രസദൃശ വദനം - മകരന്ദ മന്ത്രപുഷ്പവദനം
എന്തിനെന്‍ ഉള്ളില്‍ പണിഞ്ഞു - നിശ്ശബ്ദമീ
ഇന്ദ്രലോക സദനം - മധുരാഗ മന്ത്രവാദ സദനം
(എത്ര ചിരിച്ചാലും ചിരി ..)

ĕtra siriccāluṁ siri tīrumo - ninṟĕ
sittirappūvidaḽ suṇḍil
ĕtra sŏriññāluṁ kadir tīrumo - ninṟĕ
śilbamanohara miḻiyil
(ĕtra siriccāluṁ siri ..)

ĕṅṅinĕ koriniṟaccu nin kaṇṇil - nī
itra valiya samudraṁ - anurāga svapna nīlasamudraṁ
ĕṅṅinĕ nuḽḽi viḍartti nin uḽḽil - nī
itra valiya vasandaṁ - anurāga saptavarṇṇavasandaṁ
(ĕtra siriccāluṁ siri ..)

ĕndinĕn kaṇṇil tĕḽiyiccu - nī ninṟĕ
sandrasadṛśa vadanaṁ - magaranda mandrabuṣpavadanaṁ
ĕndinĕn uḽḽil paṇiññu - niśśabdamī
indraloga sadanaṁ - madhurāga mandravāda sadanaṁ
(ĕtra siriccāluṁ siri ..)