Etra nilaattiri

എത്ര നിലാത്തിരി
Year
Language

എത്ര നിലാത്തിരി കത്തിയെരിഞ്ഞു

എത്ര മനസ്സുകള്‍ മരവിച്ചു

എത്ര നിലാത്തിരി കത്തിയെരിഞ്ഞു
എത്ര മനസ്സുകള്‍ മരവിച്ചു
ഏകാന്തതയുടെ തടവറയില്‍
എത്ര കിനാവിന്‍ തിരി കെട്ടു (2)
എത്ര നിലാത്തിരി കത്തിയെരിഞ്ഞു

കരളിലെ കാണാമുറിപ്പാടുകള്‍
കനിവറ്റ വിധിയുടെ കൈപ്പാടുകള്‍
ഒരു കൊടുങ്കാറ്റിന്റെ ചിറകടിയില്‍ (2)
ചിതറുന്നു നിറമുള്ള കാമനകള്‍
തളരാതെ നില്‍ക്കുമോ വീണ്ടും
ഒരു പുല്‍ക്കൊടി നാമ്പു മാത്രം

എത്ര നിലാത്തിരി കത്തിയെരിഞ്ഞു

ഒരു ദുഃഖഗ്രീഷ്മത്തിന്‍ തീയലകള്‍
ശിഥിലമാം ജീവന്റെ നെടുവീര്‍പ്പുകള്‍
ഒരു കൊടും വേനലിന്‍ തിരയടിയില്‍ (2)
കരിയുന്നു കാഞ്ചനത്തൂലുകള്‍
തളരാതെ നീല്‍ക്കുമോ വീണ്ടും
ഒരു പുല്‍ക്കൊടി നാമ്പു മാത്രം

‌(എത്ര നിലാത്തിരി )
ഓ...
ഉം...

ĕtra nilāttiri kattiyĕriññu

ĕtra manassugaḽ maraviccu

ĕtra nilāttiri kattiyĕriññu
ĕtra manassugaḽ maraviccu
egāndadayuḍĕ taḍavaṟayil
ĕtra kināvin diri kĕṭṭu (2)
ĕtra nilāttiri kattiyĕriññu

karaḽilĕ kāṇāmuṟippāḍugaḽ
kanivaṭra vidhiyuḍĕ kaippāḍugaḽ
ŏru kŏḍuṅgāṭrinṟĕ siṟagaḍiyil (2)
sidaṟunnu niṟamuḽḽa kāmanagaḽ
taḽarādĕ nilkkumo vīṇḍuṁ
ŏru pulkkŏḍi nāmbu mātraṁ

ĕtra nilāttiri kattiyĕriññu

ŏru duḥkhagrīṣmattin dīyalagaḽ
śithilamāṁ jīvanṟĕ nĕḍuvīrppugaḽ
ŏru kŏḍuṁ venalin dirayaḍiyil (2)
kariyunnu kāñjanattūlugaḽ
taḽarādĕ nīlkkumo vīṇḍuṁ
ŏru pulkkŏḍi nāmbu mātraṁ

‌(ĕtra nilāttiri )
o...
uṁ...