Etra neramaay nyaaan

എത്ര നേരമായ്‌ ഞാന്‍
Year
Language

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
പിണങ്ങരുതേ അരുതേ അരുതേ അരുതേ
പുലരാറായി തോഴി‌

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

വിണ്മാളികയില്‍ വാഴുമ്പോഴും ആമ്പലിനോടു നീയിണങ്ങിയില്ലേ (2)
ചന്ദ്രികയോളം വളരുമ്പോഴും രമണന്‍റെ കൂടെ നീയിറങ്ങിയില്ലേ
വാര്‍മുകിലിന്‍ പൂങ്കുടിലില്‍ മിണ്ടാതെ നീ ഒളിഞ്ഞതെന്തേ

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

വെറുതെ ഇനിയും പരിഭവരാവിന്‍ മുഖപടമോടെ മറയരുതേ (2)
വൃശ്ചികകാട്ടിന്‍ കുളിരും ചൂടി ഈ മുഗ്ദ്ധരാവില്‍ ഉറക്കമായോ‌
എഴുന്നേല്‍ക്കൂ ആത്മസഖി എതിരേല്‍ക്കാന്‍ ഞാന്‍ അരികിലില്ലേ

(എത്ര നേരമായി)

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

ĕtra neramāyi ñān kāttu kāttu nilbū
ŏnniṅṅu nokkumo vārttiṅgaḽe

ĕtra neramāyi ñān kāttu kāttu nilbū
ŏnniṅṅu nokkumo vārttiṅgaḽe
piṇaṅṅarude arude arude arude
pularāṟāyi toḻi‌

ĕtra neramāyi ñān kāttu kāttu nilbū
ŏnniṅṅu nokkumo vārttiṅgaḽe

viṇmāḽigayil vāḻumboḻuṁ āmbalinoḍu nīyiṇaṅṅiyille (2)
sandrigayoḽaṁ vaḽarumboḻuṁ ramaṇanṟĕ kūḍĕ nīyiṟaṅṅiyille
vārmugilin pūṅguḍilil miṇḍādĕ nī ŏḽiññadĕnde

ĕtra neramāyi ñān kāttu kāttu nilbū
ŏnniṅṅu nokkumo vārttiṅgaḽe

vĕṟudĕ iniyuṁ paribhavarāvin mukhabaḍamoḍĕ maṟayarude (2)
vṛścigagāṭṭin kuḽiruṁ sūḍi ī mugddharāvil uṟakkamāyo‌
ĕḻunnelkkū ātmasakhi ĕdirelkkān ñān arigilille

(ĕtra neramāyi)

ĕtra neramāyi ñān kāttu kāttu nilbū
ŏnniṅṅu nokkumo vārttiṅgaḽe