Eriganal kaattil

എരികനല്‍ കാട്ടില്‍
Year
Language

എരികനല്‍ കാറ്റില്‍ ഉള്ളം പൊള്ളും പോലെ
കരിമഴക്കാറില്‍ കണ്ണീര്‍ പെയ്യും പോലെ
രണ്ടു സമുദ്രങ്ങൾ ഒന്നായി ചേരും പോലെ
ഓ...നെഞ്ചിൽ വിങ്ങി പൊങ്ങും
തീരാനൊമ്പരം.....
(എരികനല്‍ .....)

അറിയാതലിഞ്ഞുചേർന്നു നിഴലും നിലാവുമായി
ഓ...അഭിശാപയാഗാഗ്നിയും
ഓ...മനം നൊന്തു നൊന്തു മുളംതണ്ടു പോലെ
കന്നി തൊട്ടില്‍ പാട്ടായി നിന്‍ കാതോരം
കൊഞ്ചി പാടാൻ ഈ ജന്മം പോരല്ലൊ
മനസ്സെ ഓ.. മനസ്സേ...
(എരികനല്‍ ....)

ഏതേതു ഗംഗയാമോ ജല തീർത്ഥമാടുവാൻ ഓ..ഓ...
ഏതേതു പുണ്യോദയംനിറുകില്‍ തലോടുവാൻ ഓ..ഓ...
സ്വയം പെയ്തൊങ്ങാം മുകില്‍ ചീന്തു ജന്മം
കണ്ണീരാറ്റിൽ ചിറ്റോള കോളല്ലോ
മാരികാറ്റില്‍ മൺതോണി തുഴയെങ്ങോ
മനസ്സെ ഓ.. മനസ്സേ...
(എരികനല്‍ ....)

ĕriganal kāṭril uḽḽaṁ pŏḽḽuṁ polĕ
karimaḻakkāṟil kaṇṇīr pĕyyuṁ polĕ
raṇḍu samudraṅṅaḽ ŏnnāyi seruṁ polĕ
o...nĕñjil viṅṅi pŏṅṅuṁ
tīrānŏmbaraṁ.....
(ĕriganal .....)

aṟiyādaliññusernnu niḻaluṁ nilāvumāyi
o...abhiśābayāgāgniyuṁ
o...manaṁ nŏndu nŏndu muḽaṁtaṇḍu polĕ
kanni tŏṭṭil pāṭṭāyi nin kādoraṁ
kŏñji pāḍān ī janmaṁ porallŏ
manassĕ o.. manasse...
(ĕriganal ....)

ededu gaṁgayāmo jala tīrtthamāḍuvān o..o...
ededu puṇyodayaṁniṟugil taloḍuvān o..o...
svayaṁ pĕydŏṅṅāṁ mugil sīndu janmaṁ
kaṇṇīrāṭril siṭroḽa koḽallo
mārigāṭril maṇdoṇi tuḻayĕṅṅo
manassĕ o.. manasse...
(ĕriganal ....)