Eri kanalaay

എരി കനലായ്‌
Year
Language

എരികനലായ് സ്വയം ആളിയും...മഴമുകിലായ്‌ കുളിർ തൂകിയും
ഒരു ചിറകിൽ ശുഭരാഗമായ് മറു ചിറകിൽ ലയശോകമായ്
വ്യഥയുടെ ചുടു വേനൽക്കിനാക്കളേ പറന്നു വാ...
എരികനലായ് സ്വയം ആളിയും...മഴമുകിലായ്‌ കുളിർ തൂകിയും...

കുളിർകാറ്റായ്‌ വന്നു നീയും മുളമുരളീ നാളിയിൽ...
സ്വയമുരുകും നൊമ്പരം....
എരിവേനൽ ചില്ലതോറും ഇതളണിയും പൂക്കളിൽ
മഴയരുളും സാന്ത്വനം....
ഇരുളുന്ന രാവുകൾ നീട്ടും പുകയുന്ന കൈത്തിരിനാളമായ്
ഒഴിയുമീ പാതയിലാരോ ഇടയുന്ന കാലടിനാദമായ്
നാമെന്നും കൈമാറി കണ്ണീർക്കിനാക്കൾ...
എരികനലായ് സ്വയം ആളിയും...മഴമുകിലായ്‌ കുളിർ തൂകിയും...

ഒരു പീലിത്തൂവൽപോലെ തളർന്നുറങ്ങും രാത്രിയിൽ
മിഴിനിറയും ഗദ്ഗദം....
താരാട്ടിൻ താളമായി തരളിതമാം പുണ്യമായ്
തനുവണിയും സൗഹൃദം....
മൊഴിയുമി വാക്കുകളെല്ലാം കൊഴിയുന്ന പൂവുകളല്ലോ
അഴകുന്ന കൈവിരലെല്ലാം തളരുന്ന ഭാവുകമല്ലോ...
നാമെന്നും കൈമാറി കണ്ണീർനിലാപ്പൂ...
(എരികനലായ്....)

ĕriganalāy svayaṁ āḽiyuṁ...maḻamugilāy‌ kuḽir tūgiyuṁ
ŏru siṟagil śubharāgamāy maṟu siṟagil layaśogamāy
vyathayuḍĕ suḍu venalkkinākkaḽe paṟannu vā...
ĕriganalāy svayaṁ āḽiyuṁ...maḻamugilāy‌ kuḽir tūgiyuṁ...

kuḽirgāṭrāy‌ vannu nīyuṁ muḽamuraḽī nāḽiyil...
svayamuruguṁ nŏmbaraṁ....
ĕrivenal silladoṟuṁ idaḽaṇiyuṁ pūkkaḽil
maḻayaruḽuṁ sāndvanaṁ....
iruḽunna rāvugaḽ nīṭṭuṁ pugayunna kaittirināḽamāy
ŏḻiyumī pādayilāro iḍayunna kālaḍinādamāy
nāmĕnnuṁ kaimāṟi kaṇṇīrkkinākkaḽ...
ĕriganalāy svayaṁ āḽiyuṁ...maḻamugilāy‌ kuḽir tūgiyuṁ...

ŏru pīlittūvalbolĕ taḽarnnuṟaṅṅuṁ rātriyil
miḻiniṟayuṁ gadgadaṁ....
tārāṭṭin dāḽamāyi taraḽidamāṁ puṇyamāy
tanuvaṇiyuṁ sauhṛdaṁ....
mŏḻiyumi vākkugaḽĕllāṁ kŏḻiyunna pūvugaḽallo
aḻagunna kaiviralĕllāṁ taḽarunna bhāvugamallo...
nāmĕnnuṁ kaimāṟi kaṇṇīrnilāppū...
(ĕriganalāy....)