എഞ്ചിൻ ഫയറെഞ്ചിൻ മണിയെഞ്ചിൻ സാറേ സാറേ
ഇതിലേ ഇതിലേ
ഇതിലേ ഇതിലേ ഇനി ഈ വഴി
ഒരു തൂവൽ കൂടി ആ തൊപ്പിയിലണിയാൻ
നിൽക്കൂ നിൽക്കൂ കോപം കൊള്ളാതെ ഓ..ഓ
(എഞ്ചിൻ..)
കണ്ണു കൊണ്ടു കല്ലെറിഞ്ഞു വാട്ടാതെ വാട്ടാതെ
ഈ പെണ്ണിനോട് വേലയൊന്നും വേണ്ട വേണ്ട വേണ്ട
കരളിൽ എരിതീ പടരും പ്രായം
എല്ലാ മലരും വിരിയും കാലം
മാനേ പൂമാനേ പുലിയാകാൻ നോക്കാതെ നോക്കാതെ
നിൻ മൗനം സ്വരമായ് മാറട്ടെ നിൻ കോപം ചിരിയായ് മാറട്ടെ
അഭിനവ മരുത ജലവുമായ് വന്നവനേ ഓ..ഓ..
(എഞ്ചിൻ..)
കൈ ചുരുട്ടി പേടിയൊന്നും കാട്ടേണ്ടാ കാട്ടേണ്ട
ഈ പെണ്ണിനോട് ജാടയൊന്നും വേണ്ട
വേണ്ട വേണ്ട
കടലല പോലെ ഇളകും ഉള്ളം
അതിരുകൾ മാറ്റാൻ വെമ്പും നേരം
പൊന്നേ പൊന്മാനേ മുള്ളാകാൻ നോക്കാതെ നോക്കാതെ
ഈ വാക്യം കരളിൽ എഴുതേണം
ഈ വാക്കിൻ ശ്രുതി നീ ചേരേണം
ചിലുചിലെ കിങ്ങിണി ചരിവുമായ് വന്നവനേ ഓ..ഓ..
(എഞ്ചിൻ..)