Enre vinnil vidarum

എന്റെ വിണ്ണില്‍ വിടരും
Year
Language

എന്‍റെ വിണ്ണില്‍ വിടരും നിലാവേ
എന്നും ഉള്ളില്‍ വിരിയും കിനാവേ
മോഹങ്ങള്‍ താളങ്ങളെ ഏന്തി നിന്നു
നീ വരുമ്പോള്‍ എതിരേല്‍ക്കാന്‍
(എന്‍റെ )

തൂമഞ്ഞു തൂകുന്ന രാവുകള്‍ തോറും
ഞാന്‍ നിന്നെ കാത്തിരുന്നു
നീലിമ മൂടുന്ന യാമങ്ങള്‍ തോറും
ഞാന്‍ നിന്നെ തേടി വന്നു
നീ വരും എന്നാശിച്ചു ഞാന്‍
എന്‍ ഉയിര്‍ നിന്‍ തേരാക്കി ഞാന്‍
എന്‍ മനം പൊന്‍ പൂവാക്കി ഞാന്‍
എന്‍റെ മിഴിയാല്‍ വഴിയൊരുക്കി
(എന്‍റെ വിണ്ണില്‍ )

പാതിരാപ്പക്ഷി തന്‍ നൊമ്പരം
കണ്ട പൌര്‍ണമി വീണുറങ്ങി
നീ വരുകില്ലെന്നു താഴമ്പൂ ചൊല്ലി
താലിയുമായ് മയങ്ങീ
നാളെയും എന്‍ ജന്മങ്ങളില്‍
ഈ വിധം നിന്‍ എണ്ണങ്ങളാല്‍
ഞാനെഴും എന്‍ ആരോമലേ
നിന്നില്‍ നിന്നൊരു വരം നേടാന്‍
(എന്‍റെ വിണ്ണില്‍)

ĕnṟĕ viṇṇil viḍaruṁ nilāve
ĕnnuṁ uḽḽil viriyuṁ kināve
mohaṅṅaḽ tāḽaṅṅaḽĕ endi ninnu
nī varumboḽ ĕdirelkkān
(ĕnṟĕ )

tūmaññu tūgunna rāvugaḽ toṟuṁ
ñān ninnĕ kāttirunnu
nīlima mūḍunna yāmaṅṅaḽ toṟuṁ
ñān ninnĕ teḍi vannu
nī varuṁ ĕnnāśiccu ñān
ĕn uyir nin derākki ñān
ĕn manaṁ pŏn pūvākki ñān
ĕnṟĕ miḻiyāl vaḻiyŏrukki
(ĕnṟĕ viṇṇil )

pādirāppakṣi tan nŏmbaraṁ
kaṇḍa paൌrṇami vīṇuṟaṅṅi
nī varugillĕnnu tāḻambū sŏlli
tāliyumāy mayaṅṅī
nāḽĕyuṁ ĕn janmaṅṅaḽil
ī vidhaṁ nin ĕṇṇaṅṅaḽāl
ñānĕḻuṁ ĕn āromale
ninnil ninnŏru varaṁ neḍān
(ĕnṟĕ viṇṇil)