Enre vinnil vidarum

എന്റെ വിണ്ണില്‍ വിടരും
Year
Language

ലല്ലല്ലല്ലലല്ലല്ലല്ലലാലാ..
ലല്ലല്ലാ ലല്ല്ലല്ലാ ലല്ലല്ലാലാ..
ലാലലലലല ലാലാലാ..

എന്റെവിണ്ണില്‍ വിടരും നിലാവേ
എന്നും ഉള്ളില്‍ വിരിയും കിനാവേ
മോഹങ്ങള്‍ രാഗങ്ങള്‍ പകരുമ്പോള്‍
നിന്നെയോര്‍ത്തൊരു ഗാനമിതാ
(എന്റെ വിണ്ണില്‍)

മഞ്ഞുമ്മയേകുന്ന മലര്‍വനമൊന്നില്‍
ഞാനൊരു കൂടുകൂട്ടും
മേഘങ്ങള്‍ നല്‍കുന്ന പൊന്‍‌തൂവലാലേ
ഞാനതലങ്കരിയ്ക്കും
പൂവിടും എന്‍ സാഫല്യമോ
പൂതൊഴും പൊന്‍ ലാവണ്യമേ
നീവരൂ എന്നാരോമലേ
എന്നും ഇനിയെന്നും കൂട്ടിരിയ്ക്കാം
(എന്റെ വിണ്ണില്‍)

ഓളങ്ങള്‍ തഴുകുന്ന താമരയിലയില്‍
ഞാന്‍ നിന്റെ പേരെഴുതും
വാനവും ഭൂമിയും സാക്ഷികളാകെ
ഞാന്‍ നിന്നെ സ്വീകരിയ്ക്കും
താരിടും എന്നനുരാഗമേ
തേന്‍ തരും പൊന്‍‌വാസന്തമേ
നീ വരൂ എന്‍ സായുജ്യമേ
തമ്മിലാശകള്‍ പങ്കുവയ്ക്കാം
(എന്റെ വിണ്ണില്‍)

lallallallalallallallalālā..
lallallā lalllallā lallallālā..
lālalalalala lālālā..

ĕnṟĕviṇṇil viḍaruṁ nilāve
ĕnnuṁ uḽḽil viriyuṁ kināve
mohaṅṅaḽ rāgaṅṅaḽ pagarumboḽ
ninnĕyorttŏru gānamidā
(ĕnṟĕ viṇṇil)

maññummayegunna malarvanamŏnnil
ñānŏru kūḍugūṭṭuṁ
meghaṅṅaḽ nalgunna pŏn‌tūvalāle
ñānadalaṅgariykkuṁ
pūviḍuṁ ĕn sāphalyamo
pūdŏḻuṁ pŏn lāvaṇyame
nīvarū ĕnnāromale
ĕnnuṁ iniyĕnnuṁ kūṭṭiriykkāṁ
(ĕnṟĕ viṇṇil)

oḽaṅṅaḽ taḻugunna tāmarayilayil
ñān ninṟĕ perĕḻuduṁ
vānavuṁ bhūmiyuṁ sākṣigaḽāgĕ
ñān ninnĕ svīgariykkuṁ
tāriḍuṁ ĕnnanurāgame
ten daruṁ pŏn‌vāsandame
nī varū ĕn sāyujyame
tammilāśagaḽ paṅguvaykkāṁ
(ĕnṟĕ viṇṇil)