എന്റെ സ്വപ്നങ്ങള്‍ കൊണ്ടു തീര്‍ത്തൊരു മന്ദിരം
ആ മന്ദിരപ്പൂമുഖപ്പടിയില്‍
നിറകണ്ണുമായിരിക്കുന്നു ഞാന്‍
സ്നേഹമയിയെത്തേടി
(എന്റെ സ്വപ്നങ്ങള്‍)
കളിയായ് പണ്ടു പറഞ്ഞു നീയും
കിളിക്കുള്ളതല്ലയീ പുഷ്പം
(കളിയായു്)
പ്രേമവതീ നീയാപ്പൂവായി മാറുമ്പോള്‍
പൈങ്കളി ഞാനും കരഞ്ഞു
(എന്റെ സ്വപ്നങ്ങള്‍)
എന്തിനു സ്മൃതികള്‍ നിരന്തരം എന്നെ
നുള്ളി നോവിക്കാന്‍ വന്നു
(എന്തിനു )
തീരാദുഃഖം എന്‍ മിഴിക്കുള്ളില്‍
മഴമേഘമാലകളായി
(തീരാദുഃഖം)
(എന്റെ സ്വപ്നങ്ങള്‍) (2)