Enre sodyannal[maanasavarnnannal]

എന്റെ ചോദ്യങ്ങള്‍[മാനസവര്‍ണ്ണങ്ങള്‍]
Year
Language

മാനസവര്‍ണ്ണം ചാര്‍ത്തുന്ന ദേവീ
ദേവിയോ ദേവറാണിയോ നീ
ആരോ നീയെന്‍ സ്വപ്നകുമാരീ
എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ..
നീ താ.....
(മാനസവര്‍ണ്ണം....)

ചൊല്ലുക...ചന്ദ്രനും താരവുമെന്തേ
ഉന്മുഖരാകുന്നു നിന്മുഖം കാണ്‍കെ
ഇങ്ങനെ ലഹരിയിലാഴുന്നതെന്തേ
തെന്നലും രാത്രിയും നിന്മെയ് തഴുകെ
എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ..
നീ താ..........
(മാനസവര്‍ണ്ണം....)

എന്തിനു നിന്നില്‍ നേര്‍ത്തൊരു നാണം
എന്തിനു ഏവം ചഞ്ചലഭാവം
എന്തിനായാടതന്‍ തുമ്പിപ്പോള്‍ വഴുതാന്‍
എന്തിനായെന്നിൽ ഒരുത്കണ്ഠ വളരാന്‍
എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ..
നീ താ..........
(മാനസവര്‍ണ്ണം....)

അന്യോന്യമെന്താണിങ്ങനെ തോന്നാന്‍
ദമ്പതികള്‍തന്‍ ഉള്ളങ്ങള്‍ നേടാന്‍
എന്തുകൊണ്ടീ നില നമ്മളില്‍ മേവാന്‍
എന്തിനെക്കാളും സ്നേഹം കൊണ്ടിണങ്ങാന്‍
എന്റെ ചോദ്യങ്ങള്‍ക്കായ് മറുപടി താ..
നീ താ..........
(മാനസവര്‍ണ്ണം....)

mānasavarṇṇaṁ sārttunna devī
deviyo devaṟāṇiyo nī
āro nīyĕn svapnagumārī
ĕnṟĕ sodyaṅṅaḽkkāy maṟubaḍi tā..
nī tā.....
(mānasavarṇṇaṁ....)

sŏlluga...sandranuṁ tāravumĕnde
unmukharāgunnu ninmukhaṁ kāṇgĕ
iṅṅanĕ lahariyilāḻunnadĕnde
tĕnnaluṁ rātriyuṁ ninmĕy taḻugĕ
ĕnṟĕ sodyaṅṅaḽkkāy maṟubaḍi tā..
nī tā..........
(mānasavarṇṇaṁ....)

ĕndinu ninnil nerttŏru nāṇaṁ
ĕndinu evaṁ sañjalabhāvaṁ
ĕndināyāḍadan dumbippoḽ vaḻudān
ĕndināyĕnnil ŏrutkaṇḍha vaḽarān
ĕnṟĕ sodyaṅṅaḽkkāy maṟubaḍi tā..
nī tā..........
(mānasavarṇṇaṁ....)

anyonyamĕndāṇiṅṅanĕ tonnān
dambadigaḽtan uḽḽaṅṅaḽ neḍān
ĕndugŏṇḍī nila nammaḽil mevān
ĕndinĕkkāḽuṁ snehaṁ kŏṇḍiṇaṅṅān
ĕnṟĕ sodyaṅṅaḽkkāy maṟubaḍi tā..
nī tā..........
(mānasavarṇṇaṁ....)