Enre roohum ninre roohum

എന്റെ റൂഹും നിന്റെ റൂഹും
Year
Language

എന്റെ റൂഹും നിന്റെ റൂഹും കണ്ടിരുന്നു പോലും
എന്റെ ഖല്‍ബും നിന്റെ ഖല്‍ബും കേണിരുന്നു പോലും
ഓര്‍മ്മകള്‍ക്കിന്നോമലാളേ തൂവലും ചിറകും
ഓടിപ്പാറി പോയി വന്നു ആകെയും പറയും

അലിഫിനില്ല പുള്ളി തീരെ ബാക്കുപുള്ളി താഴെ
അച്ചടിക്കിത്താബു നോക്കി നീ പറഞ്ഞു മോളേ
മറ്റു കൂട്ടുകാര്‍ അസൂയ കണ്ണുകള്‍ ഇറുക്കി
മാപ്പിളയും വീടരുമെന്ന് അന്നു മക്കാറാക്കി

പട്ടുടുത്ത പാടത്തിന്റെ തൊട്ടടുത്ത തോട്ടില്‍
ഇട്ടെടുത്ത ചൂണ്ടലിന്മേല്‍ നീയോ ഞാനോ.മീനോ
അത്തിമരപ്പൊത്തില്‍ നിന്ന് നത്തു മൂളും നേരം
നത്തിനെ പേടിച്ചൊളിച്ച് നീ കിതച്ചു പാവം

നിന്റെ നെടുവീര്‍പ്പുകളില്‍ ആഞ്ഞടിച്ച കാറ്റ്
എന്റെ കാതില്‍ പാടുന്നെന്തേ കാലത്തിന്റെ പാട്ട്
നിന്റെ കണ്ണുനീര്‍ക്കടലില്‍ ആണ്ടുപോയ മോഹം
പൊങ്ങി വന്നെന്നോടു ചൊല്ലി ഇന്നു വീണ്ടും സ്നേഹം
(എന്റെ റൂഹും നിന്റെ റൂഹും)

ĕnṟĕ ṟūhuṁ ninṟĕ ṟūhuṁ kaṇḍirunnu poluṁ
ĕnṟĕ khalbuṁ ninṟĕ khalbuṁ keṇirunnu poluṁ
ormmagaḽkkinnomalāḽe tūvaluṁ siṟaguṁ
oḍippāṟi poyi vannu āgĕyuṁ paṟayuṁ

aliphinilla puḽḽi tīrĕ bākkubuḽḽi tāḻĕ
accaḍikkittābu nokki nī paṟaññu moḽe
maṭru kūṭṭugār asūya kaṇṇugaḽ iṟukki
māppiḽayuṁ vīḍarumĕnn annu makkāṟākki

paṭṭuḍutta pāḍattinṟĕ tŏṭṭaḍutta toṭṭil
iṭṭĕḍutta sūṇḍalinmel nīyo ñāno.mīno
attimarappŏttil ninn nattu mūḽuṁ neraṁ
nattinĕ peḍiccŏḽicc nī kidaccu pāvaṁ

ninṟĕ nĕḍuvīrppugaḽil āññaḍicca kāṭr
ĕnṟĕ kādil pāḍunnĕnde kālattinṟĕ pāṭṭ
ninṟĕ kaṇṇunīrkkaḍalil āṇḍuboya mohaṁ
pŏṅṅi vannĕnnoḍu sŏlli innu vīṇḍuṁ snehaṁ
(ĕnṟĕ ṟūhuṁ ninṟĕ ṟūhuṁ)