എന്റെ രാജയോഗം ഈ നിമിഷം
എന്റെ രാജധാനി നിൻ ഹൃദയം (2)
നീയെൻ വേണുവിൽ മറഞ്ഞ ഗാനം
(എന്റെ രാജയോഗം…)
പാതി വിരിഞ്ഞാലും പനിനീർ പൂഞ്ചൊടിയിൽ
തേൻമധുരം നുകരാനായ് തുമ്പിപ്പെണ്ണു വരും (2)
ഈ രാവിൽ നൂറഴകിൽ
നീയെൻ മോഹത്തുമ്പി പാടുമീണം
(എന്റെ രാജയോഗം…)
ചേറിലൊളിഞ്ഞാലും ആമ്പൽ പൂമൊട്ടിൻ
തിരുഹൃദം തേടി വരും പൂന്തിങ്കൾ പെണ്ണ് (2)
പ്രാണസഖി ഓ..ഓ…ഓ..എൻ മിഴിയിൽ ഉം..ഉം..ഉം..
നീയൊരു തിങ്കളായ് വിരിഞ്ഞ നാളം
(എന്റെ രാജയോഗം…)