Enre pulargaalam

എന്റെ പുലർകാലം
Work
Year
Language

എന്റെ പുലർക്കാലം നീയായ്
എന്റെ പൂക്കൾ നിൻ ചിരിയായ് (2)
ഞാനെന്നും നീയെന്നും
രണ്ടില്ലാ നാമൊന്നായ്
(എന്റെ...)

മാദകലഹരി നിൻ ചുണ്ടിണയിൽ
വാക്കായ് വിടരുന്നു
താനേയൊഴുകും സംഗീതം നീ
ഞാനതിലലിയുന്നു

കോവിൽ വിളക്കാം നിൻ മിഴിയും
കോമളമീ മലർവാടികളും
ശാന്തിശാന്തിയെന്നേ ചൊല്ലി
പാടീ ഹംസഗീതങ്ങൾ
(എന്റെ...)

കെട്ടിപ്പുണരാൻ നീയില്ലെങ്കിൽ
കട്ടിൽ വേണ്ടല്ലോ
ചൂടാൻ നിൻ ചുണ്ടില്ലെന്നാകിൽ
പുഞ്ചിരി വേണ്ടല്ലോ

കണ്ടതിനാൽ മിഴി കൊണ്ടതിനാൽ
കന്യക നീ വഴി തന്നതിനാൽ
സ്വർഗ്ഗം മണ്ണിൽ വന്നൂ നമ്മേ
പുൽകീ പ്രേമസാഫല്യം
(എന്റെ....)

ĕnṟĕ pularkkālaṁ nīyāy
ĕnṟĕ pūkkaḽ nin siriyāy (2)
ñānĕnnuṁ nīyĕnnuṁ
raṇḍillā nāmŏnnāy
(ĕnṟĕ...)

mādagalahari nin suṇḍiṇayil
vākkāy viḍarunnu
tāneyŏḻuguṁ saṁgīdaṁ nī
ñānadilaliyunnu

kovil viḽakkāṁ nin miḻiyuṁ
komaḽamī malarvāḍigaḽuṁ
śāndiśāndiyĕnne sŏlli
pāḍī haṁsagīdaṅṅaḽ
(ĕnṟĕ...)

kĕṭṭippuṇarān nīyillĕṅgil
kaṭṭil veṇḍallo
sūḍān nin suṇḍillĕnnāgil
puñjiri veṇḍallo

kaṇḍadināl miḻi kŏṇḍadināl
kanyaga nī vaḻi tannadināl
svarggaṁ maṇṇil vannū namme
pulgī premasāphalyaṁ
(ĕnṟĕ....)