Enre premam

എന്റെ പ്രേമം
Year
Language

എന്റെ പ്രേമം നിനക്കു ചുറ്റും ഏഴിലം പൂവേലി കെട്ടി
എന്റെ ഗാനം നിനക്കു മീതേ പൊന്നലുക്കിന്‍ കുട നിവര്‍ത്തി (എന്റെ പ്രേമം)

നീ നടക്കും വഴിയിലെല്ലാം പൂവാരി തൂകി തരും
ഞാനൊരു പൊന്നിലഞ്ഞിയല്ലയോ
നീ കുളിക്കും പൊയ്കയെല്ലാം പനിനീരു നിറയ്ക്കും
ഞാനൊരു ശിശിരമല്ലയോ
നിന്നില്‍ നിന്നൊന്നും മറയ്ക്കുവാനില്ലാത്ത
നിന്റെ കാമുകനല്ലയോ ഞാന്‍ നിത്യകാമുകനല്ലയോ (എന്റെ പ്രേമം)

നീ കിടക്കും മുറിയിലെല്ലാം സൌരഭ്യം വീശിവരും
ഞാനൊരു വസന്തരാത്രിയല്ലയോ
നിന്‍ മനസ്സിന്‍ മതിലിലെല്ലാം
ചുമര്‍ചിത്രം വരയ്ക്കും ഞാനൊരു സ്വപ്നമല്ലയോ
നിന്നില്‍ വന്നെന്നും നിറയുവാനാശിക്കും
നിന്റെ കാമുകനല്ലയോ ഞാന്‍ നിത്യകാമുകനല്ലയോ (എന്റെ പ്രേമം)

ĕnṟĕ premaṁ ninakku suṭruṁ eḻilaṁ pūveli kĕṭṭi
ĕnṟĕ gānaṁ ninakku mīde pŏnnalukkin kuḍa nivartti (ĕnṟĕ premaṁ)

nī naḍakkuṁ vaḻiyilĕllāṁ pūvāri tūgi taruṁ
ñānŏru pŏnnilaññiyallayo
nī kuḽikkuṁ pŏygayĕllāṁ paninīru niṟaykkuṁ
ñānŏru śiśiramallayo
ninnil ninnŏnnuṁ maṟaykkuvānillātta
ninṟĕ kāmuganallayo ñān nityagāmuganallayo (ĕnṟĕ premaṁ)

nī kiḍakkuṁ muṟiyilĕllāṁ saൌrabhyaṁ vīśivaruṁ
ñānŏru vasandarātriyallayo
nin manassin madililĕllāṁ
sumarsitraṁ varaykkuṁ ñānŏru svapnamallayo
ninnil vannĕnnuṁ niṟayuvānāśikkuṁ
ninṟĕ kāmuganallayo ñān nityagāmuganallayo (ĕnṟĕ premaṁ)