എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ലഹരി ലഹരി ലഹരി (എന്റെ)
മഗ്ദലനാട്ടിലെ മേരി ഞാന്‍
മദനസാമ്രാജ്യ റാണി
പറന്നു വീഴും കണ്മുനയേറുകള്‍
പനിനീര്‍ പൂമാരി - ഇന്നൊരു
പനിനീര്‍ പൂമാരി
ലഹരി ലഹരി ലഹരി (എന്റെ)
കണ്ണില്‍ മാദക ദാഹം - എന്‍
ചുണ്ടില്‍ ശൃംഗാരഗീതം
കരവലയത്തില്‍ കാമുകദേവന്റെ
കമനീയമായദേഹം
ഇന്നെന്‍ സുന്ദരനര്‍ത്തനശാലയില്‍
പ്രണയസംഗീതമേള
കാണാനെത്തിയ വിരുന്നുകാരില്‍
കവിതാംഗനയുടെ ലീല
ലഹരി ലഹരി ലഹരി (എന്റെ)