Enre manomayee

എന്റെ മനോമയീ
Work
Year
Language

എന്‍റെ മനോമയീ മഞ്ജുനിലാവതീ
പല ജന്‍മങ്ങള്‍തന്‍ ബന്ധം തുടരാന്‍ വന്നതോ
അറിയാതെ നാം തമ്മില്‍

മൂകമായ് ജീവനായ് അണയുമ്പോള്‍ രാഗമായി
നിനക്കു വേണ്ടി പാടുന്നൂ ഉണരുമെന്‍ മോഹം ആ ആ
മൃദുലമേതോ തഴുകലാലേ ഞാന്‍ നിന്നിലലിയുന്നു
ഒരു നാളും പിരിയാതെ
എന്‍റെ മനോതലം മഞ്ജു നിലാമയം
പല ജന്‍മങ്ങള്‍തന്‍ ബന്ധം തുടരാന്‍ വന്നതോ
അറിയാതെ നാം തമ്മില്‍ ‍
എന്‍റെ മനോതലം മഞ്ജു നിലാമയം

പീലികള്‍ പാകിടും തുടുസന്ധ്യാ വീഥിയില്‍
നമുക്കു വേണ്ടി താരുകള്‍ വിതറിടും മാനം
മധുരമേതോ മൊഴിയുമായി നീയെന്നില്‍ നിറയുന്നു
പീയൂഷകണം പോലെ

ĕnṟĕ manomayī mañjunilāvadī
pala janmaṅṅaḽtan bandhaṁ tuḍarān vannado
aṟiyādĕ nāṁ tammil

mūgamāy jīvanāy aṇayumboḽ rāgamāyi
ninakku veṇḍi pāḍunnū uṇarumĕn mohaṁ ā ā
mṛdulamedo taḻugalāle ñān ninnilaliyunnu
ŏru nāḽuṁ piriyādĕ
ĕnṟĕ manodalaṁ mañju nilāmayaṁ
pala janmaṅṅaḽtan bandhaṁ tuḍarān vannado
aṟiyādĕ nāṁ tammil
ĕnṟĕ manodalaṁ mañju nilāmayaṁ

pīligaḽ pāgiḍuṁ tuḍusandhyā vīthiyil
namukku veṇḍi tārugaḽ vidaṟiḍuṁ mānaṁ
madhuramedo mŏḻiyumāyi nīyĕnnil niṟayunnu
pīyūṣagaṇaṁ polĕ