Enre mangudil

എന്റെ മൺകുടിൽ
Work
Year
Language

എന്റെ മൺകുടിൽ തേടിയെത്തി
കന്യകേ സുമ സൗമ്യതേ
എന്റെ ഭൂമിയിൽ നിന്നുമെത്രയോ
ദൂരെ ദൂരെ നിന്നാകാശം

കണ്ടുമുട്ടി നാമെങ്കിലുമേതോ
ധന്യമാമൊരു വേളയിൽ
ദേവദാരുക്കൾ പന്തലിട്ടൊരു
പ്രേമഭാവനാവീഥിയിൽ
സ്വപ്നദായികേ സ്വപ്നദായികേ നിന്റെ
ഹേമരഥത്തിലെന്നെ ഉയർത്തീ നീ

ഊഴിയെപ്പോലും സ്വർഗ്ഗമാക്കും നിൻ
പാദമുദ്രകൾ കാണ്മൂ ഞാന്‍
ചില്ലുകല്ലിനെ രത്നമാക്കും നിൻ
സ്പർശനങ്ങളറിഞ്ഞൂ ഞാൻ
ഒന്നുചേർന്നു ഒന്നുചേർന്നു നാം
ഏതു ശക്തികൾ മണ്ണിൽ നമ്മെയകറ്റുവാൻ

ĕnṟĕ maṇguḍil teḍiyĕtti
kanyage suma saumyade
ĕnṟĕ bhūmiyil ninnumĕtrayo
dūrĕ dūrĕ ninnāgāśaṁ

kaṇḍumuṭṭi nāmĕṅgilumedo
dhanyamāmŏru veḽayil
devadārukkaḽ pandaliṭṭŏru
premabhāvanāvīthiyil
svapnadāyige svapnadāyige ninṟĕ
hemarathattilĕnnĕ uyarttī nī

ūḻiyĕppoluṁ svarggamākkuṁ nin
pādamudragaḽ kāṇmū ñān
sillugallinĕ ratnamākkuṁ nin
sparśanaṅṅaḽaṟiññū ñān
ŏnnusernnu ŏnnusernnu nāṁ
edu śaktigaḽ maṇṇil nammĕyagaṭruvān