എന്റെ മനസ്സൊരു മന്ദാരമലരി
എന്റെ കനവൊരു സിന്ദൂരക്കുരുവി
നിന്റെ തഴുകലിന്നാനന്ദമരുളി
എന്നില്‍ നിറയുക ആലോലമൊഴുകി...
(എന്റെ.....)
സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ തേന്മഴ പെയ്യവേ
പൊന്നിന്റെ ചഷകങ്ങള്‍ നിറച്ചു വരൂ
എന്‍ മോഹകണികകള്‍ നാദങ്ങളണിയവേ
അജ്ഞാതനിലയങ്ങള്‍ തുറന്നു തരൂ...
(എന്റെ.....)
എന്നുള്ളില്‍ കുളിരുമായ് പുളകങ്ങളുതിരവേ
ഇന്നെന്റെ മേനിയെ നീ പൊതിയൂ
ചൂടുള്ള ചൊടികളില്‍ പൂപോലെ വിടരുവാന്‍
ഒന്നെന്നെ സദയം നീയനുവദിക്കൂ...
(എന്റെ.....)