Enre manassil koodu koottiya

എന്റെ മനസ്സില്‍ കൂടു കൂട്ടിയ
Work
Year
Language

എന്റെ മനസ്സില്‍ കൂടുകൂട്ടി-
യൊരാലിലക്കിളിയേ
നിന്റെ പ്രണയമധുരനാദം
എന്റെ കരളില്‍ നെയ്യും മോഹം
(എന്റെ)

എന്നെ നിന്‍ തൂവലാല്‍ മൃദുലമാക്കും നിമിഷം
ഭൂമിയും വാനവും പൂവിടും വേളയില്‍
മനസ്സിലെ മധുപനു മധുകണമരുളി
കൈയ്യും മെയ്യും ചാര്‍ത്തും കുളിരല
(എന്റെ)

എന്നെ നീ നിന്നിലെ സുകൃതമൂട്ടും സമയം
ആയിരം മാധവം പൂക്കുമീ ലജ്ജയില്‍
കതിരിടും മിഴിയിലെ കവിതയില്‍ നിന്നും
പൊന്നും പൂവും ചൂടും കനവുകള്‍
(എന്റെ)

ĕnṟĕ manassil kūḍugūṭṭi-
yŏrālilakkiḽiye
ninṟĕ praṇayamadhuranādaṁ
ĕnṟĕ karaḽil nĕyyuṁ mohaṁ
(ĕnṟĕ)

ĕnnĕ nin dūvalāl mṛdulamākkuṁ nimiṣaṁ
bhūmiyuṁ vānavuṁ pūviḍuṁ veḽayil
manassilĕ madhubanu madhugaṇamaruḽi
kaiyyuṁ mĕyyuṁ sārttuṁ kuḽirala
(ĕnṟĕ)

ĕnnĕ nī ninnilĕ sukṛtamūṭṭuṁ samayaṁ
āyiraṁ mādhavaṁ pūkkumī lajjayil
kadiriḍuṁ miḻiyilĕ kavidayil ninnuṁ
pŏnnuṁ pūvuṁ sūḍuṁ kanavugaḽ
(ĕnṟĕ)