Enre katha ninre katha

എന്റെ കഥ നിന്റെ കഥ
Year
Language

എന്റെ കഥ ഇത് നിന്റെ കഥ
ഇത് താരുണ്യത്തിന്‍ കടങ്കഥ
ജീവിത വിചിത്ര ചിത്രശാലയില്‍
ദൈവം കാട്ടും തിരക്കഥ

(എന്റെ...)

നടീനടന്മാര്‍ നാമല്ലോ
ആസ്വാദകരും നാമല്ലോ
ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും
അഭിനയിക്കുവോര്‍ നാമല്ലോ

(എന്റെ...)

സമയമാണതിന്‍ സംവിധായകന്‍
ഛായാഗ്രഹണം സൂര്യന്‍
കരയിക്കുന്നു ചിരിപ്പിക്കുന്നു
കഥയിലെ സംഭവപരമ്പര

(എന്റെ...)

ഒടുക്കമെന്തെന്ന് ആര്‍ക്കറിയാം
ശുഭാന്ത്യമോ അതു ദുരന്തമോ
കാലം ചുറ്റും റീലുകളെല്ലാം
കണ്ടാലപ്പോ‍ള്‍ ചൊല്ലാം

(എന്റെ...)

ĕnṟĕ katha it ninṟĕ katha
it tāruṇyattin kaḍaṅgatha
jīvida visitra sitraśālayil
daivaṁ kāṭṭuṁ tirakkatha

(ĕnṟĕ...)

naḍīnaḍanmār nāmallo
āsvādagaruṁ nāmallo
āṭṭaṁ pāṭṭuṁ s‌ṭraṇḍuṁ iḍiyuṁ
abhinayikkuvor nāmallo

(ĕnṟĕ...)

samayamāṇadin saṁvidhāyagan
shāyāgrahaṇaṁ sūryan
karayikkunnu sirippikkunnu
kathayilĕ saṁbhavabarambara

(ĕnṟĕ...)

ŏḍukkamĕndĕnn ārkkaṟiyāṁ
śubhāndyamo adu durandamo
kālaṁ suṭruṁ ṟīlugaḽĕllāṁ
kaṇḍālappoḽ sŏllāṁ

(ĕnṟĕ...)