എൻ കരവലയം തേടി നിന്നെ
എൻ കനവുകളിൽ കണ്ടു പൊന്നേ
എൻ കരളിൽ നീ കുളിരണിയൂ
എൻ മനസ്സിൽ നീ പൊൻമലർ ചൊരിയൂ
കണ്ണാ എൻ അരികിൽ വാ
(എൻ കരവലയം..)
ദേവാ നിൻ മലർമിഴിയിൽ
നാഥാ നിൻ ചൊടിയിണയിൽ (2)
പൂവിന്റെ മകരന്ദം മധുവിന്റെ സുരഗന്ധം
തേടുന്ന മേവുന്ന കാമിനി ഞാൻ
(എൻ കരവലയം..)
മേലെ തെന്നല മാറിൽ
നീളെ തെങ്കാറ്റലയിൽ (2)
കുളിരിന്റെ തളിരിളകി
മദനന്റെ രസമിളകി
മതിമറന്നാടുന്ന രതിസഖി ഞാൻ
(എൻ കരവലയം..)
ĕn karavalayaṁ teḍi ninnĕ
ĕn kanavugaḽil kaṇḍu pŏnne
ĕn karaḽil nī kuḽiraṇiyū
ĕn manassil nī pŏnmalar sŏriyū
kaṇṇā ĕn arigil vā
(ĕn karavalayaṁ..)
devā nin malarmiḻiyil
nāthā nin sŏḍiyiṇayil (2)
pūvinṟĕ magarandaṁ madhuvinṟĕ suragandhaṁ
teḍunna mevunna kāmini ñān
(ĕn karavalayaṁ..)
melĕ tĕnnala māṟil
nīḽĕ tĕṅgāṭralayil (2)
kuḽirinṟĕ taḽiriḽagi
madananṟĕ rasamiḽagi
madimaṟannāḍunna radisakhi ñān
(ĕn karavalayaṁ..)