Enre jeevanil

എന്റെ ജീവനിൽ
Work
Year
Language

എന്റെ ജീവനില്‍ പൊന്നൊളിയുമയ്
വന്നുദിച്ചൊരു താരമേ
എന്നെ നിന്നുടെ പ്രേമ കഥയിലെ
നിത്യ നായകനാക്കണേ
എന്റെ ജീവനില്‍ പൊന്നൊളിയുമയ്
വന്നുദിച്ചൊരു താരമേ
എന്നെ നിന്നുടെ പ്രേമ കഥയിലെ
നിത്യ നായകനാക്കണേ

കണ്ണ് കൊണ്ട് നീ കത്തെഴുതിയെന്‍
കരള്‍ മുറിക്കുവതെന്തിനോ
ചുണ്ടിലൂറിടും പൂനിലാവിലെ
നെഞ്ചുരുക്കുവതെന്തിനോ
നീതിയോ ഇത് ന്യായമോ
എന്റെ നായകി
സ്വപ്ന ദായകി

എന്റെ ജീവനില്‍ പൊന്നൊളിയുമയ്
വന്നുദിച്ചൊരു താരമേ
എന്നെ നിന്നുടെ പ്രേമ കഥയിലെ
നിത്യ നായകനാക്കണേ

മാറില്‍ പുസ്തക കെട്ടൊതുക്കിയെന്‍
ചാരെ എത്തിടും ചാരുതേ
എന്നെയു നിന്റെ കയ്യിലുള്ളൊരു
പുസ്തകമായ് മാറ്റണെ
നാണമോ ഒന്ന് മിണ്ടുവാന്‍
എന്റെ കോമളെ അനു രൂപകെ

ബോറടിക്കുന്ന ക്ലാസ്സിനാല്‍
തനി ജയിലിലായൊരു ജീവിതം
നിന്റെ ദര്‍ശനമേല്‍ക്കും വേളയില്‍
നേടിടുന്നത് മോചനം
മോചനം സ്ഥിരമാകുവാന്‍
എന്ന് താലിയും കൊണ്ട് പോരണം

എന്റെ ജീവനില്‍ പൊന്നൊളിയുമയ്
വന്നുദിച്ചൊരു താരമേ
എന്നെ നിന്നുടെ പ്രേമ കഥയിലെ
നിത്യ നായകനാക്കണേ

ĕnṟĕ jīvanil pŏnnŏḽiyumay
vannudiccŏru tārame
ĕnnĕ ninnuḍĕ prema kathayilĕ
nitya nāyaganākkaṇe
ĕnṟĕ jīvanil pŏnnŏḽiyumay
vannudiccŏru tārame
ĕnnĕ ninnuḍĕ prema kathayilĕ
nitya nāyaganākkaṇe

kaṇṇ kŏṇḍ nī kattĕḻudiyĕn
karaḽ muṟikkuvadĕndino
suṇḍilūṟiḍuṁ pūnilāvilĕ
nĕñjurukkuvadĕndino
nīdiyo it nyāyamo
ĕnṟĕ nāyagi
svapna dāyagi

ĕnṟĕ jīvanil pŏnnŏḽiyumay
vannudiccŏru tārame
ĕnnĕ ninnuḍĕ prema kathayilĕ
nitya nāyaganākkaṇe

māṟil pustaga kĕṭṭŏdukkiyĕn
sārĕ ĕttiḍuṁ sārude
ĕnnĕyu ninṟĕ kayyiluḽḽŏru
pustagamāy māṭraṇĕ
nāṇamo ŏnn miṇḍuvān
ĕnṟĕ komaḽĕ anu rūbagĕ

boṟaḍikkunna klāssināl
tani jayililāyŏru jīvidaṁ
ninṟĕ darśanamelkkuṁ veḽayil
neḍiḍunnat mosanaṁ
mosanaṁ sthiramāguvān
ĕnn tāliyuṁ kŏṇḍ poraṇaṁ

ĕnṟĕ jīvanil pŏnnŏḽiyumay
vannudiccŏru tārame
ĕnnĕ ninnuḍĕ prema kathayilĕ
nitya nāyaganākkaṇe