Enre janmam neeyeduttu

എന്റെ ജന്മം നീയെടുത്തു
Year
Language

എന്‍റെ ജന്മം നീയെടുത്തു
നിന്‍റെ ജന്മം ഞാനെടുത്തു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു
കൈകളിന്നു തൊട്ടിലാക്കി പാടിടാം ഞാന്‍ ആരാരോ (2)
നീയെനിക്ക് മോളായി
നീയെനിക്ക് മോനായി

നിന്‍ കവിളില്‍ നിന്‍ ചൊടിയില്‍
ചുംബനങ്ങള്‍ ഞാന്‍ നിറയ്ക്കും
നിന്‍ ചിരിയും നിന്‍ കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരോ (2)
എന്‍റെ പൊന്നു മോളുറങ്ങ്
എന്‍റെ മാറില്‍ ചേര്‍ന്നുറങ്ങ്

ഈ മുറിയില്‍ ഈ വഴിയില്‍
കൈ പിടിച്ചു ഞാന്‍ നടത്തും
നിന്‍ നിഴലായ്‌ കൂടെ വന്നു
ഉമ്മകൊണ്ട് ഞാന്‍ പൊതിയും
ഉമ്മ കൊണ്ട് ഞാന്‍ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാന്‍ ആരാരോ (2)
എന്‍റെ പൊന്നു മോനുറങ്ങു
എന്‍റെ മടിയില്‍ വീണുറങ്ങു
നമ്മില്‍ മോഹം പൂവണിഞ്ഞു
തമ്മില്‍ തമ്മില്‍ തേന്‍ ചൊരിഞ്ഞു
എന്‍റെ ജന്മം നീയെടുത്തു
നിന്‍റെ ജന്മം ഞാനെടുത്തു

ĕnṟĕ janmaṁ nīyĕḍuttu
ninṟĕ janmaṁ ñānĕḍuttu
nammil mohaṁ pūvaṇiññu
tammil tammil ten sŏriññu
kaigaḽinnu tŏṭṭilākki pāḍiḍāṁ ñān ārāro (2)
nīyĕnikk moḽāyi
nīyĕnikk monāyi

nin kaviḽil nin sŏḍiyil
suṁbanaṅṅaḽ ñān niṟaykkuṁ
nin siriyuṁ nin kaḽiyuṁ
kaṇḍu kŏṇḍ ñānirikkuṁ
kaigaḽinnu tŏṭṭilākki
pāḍiḍāṁ ñān ārāro (2)
ĕnṟĕ pŏnnu moḽuṟaṅṅ
ĕnṟĕ māṟil sernnuṟaṅṅ

ī muṟiyil ī vaḻiyil
kai piḍiccu ñān naḍattuṁ
nin niḻalāy‌ kūḍĕ vannu
ummagŏṇḍ ñān pŏdiyuṁ
umma kŏṇḍ ñān pŏdiyuṁ
kaigaḽinnu tŏṭṭilākki
pāḍiḍāṁ ñān ārāro (2)
ĕnṟĕ pŏnnu monuṟaṅṅu
ĕnṟĕ maḍiyil vīṇuṟaṅṅu
nammil mohaṁ pūvaṇiññu
tammil tammil ten sŏriññu
ĕnṟĕ janmaṁ nīyĕḍuttu
ninṟĕ janmaṁ ñānĕḍuttu