Enre ee poongudil

എന്റെ ഈ പൂങ്കുടില്‍
Year
Language

എന്റെയിപ്പൂങ്കുടില്‍ മുറ്റത്തു ദേവി നിന്‍
മഞ്ജുപദങ്ങള്‍ പതിയുമ്പോള്‍....
പൊന്നുഷഃസന്ധ്യയെ കണ്ടതുപോലെന്റെ
മന്ദാരത്തൈയും തളിര്‍ക്കും...
(എന്റെ)

വാരിപ്പുണരാന്‍ കൊതി‌ക്കുന്ന കയ്യുമായ്
പാരിജാതം കുളിര്‍കോരി നില്‍ക്കും
ചക്കരമാവും പവിഴത്തിരികളില്‍
കര്‍പ്പൂരം കത്തിച്ചു നില്‍ക്കും
(എന്റെ)

ചാരുമുഖീ നിന്റെ ഓമനപ്പേരെന്റെ
ശാരിക കൊഞ്ചി വിളിക്കും
മൃണ്മയവീണയൊന്നീയങ്കണത്തിലും
അന്‍പിയന്നോമനേ പാടും
(എന്റെ)

ĕnṟĕyippūṅguḍil muṭrattu devi nin
mañjubadaṅṅaḽ padiyumboḽ....
pŏnnuṣaḥsandhyayĕ kaṇḍadubolĕnṟĕ
mandārattaiyuṁ taḽirkkuṁ...
(ĕnṟĕ)

vārippuṇarān kŏdi‌kkunna kayyumāy
pārijādaṁ kuḽirgori nilkkuṁ
sakkaramāvuṁ paviḻattirigaḽil
karppūraṁ katticcu nilkkuṁ
(ĕnṟĕ)

sārumukhī ninṟĕ omanapperĕnṟĕ
śāriga kŏñji viḽikkuṁ
mṛṇmayavīṇayŏnnīyaṅgaṇattiluṁ
anpiyannomane pāḍuṁ
(ĕnṟĕ)